ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലെത്തുന്ന പ്രതിഭാസം ‘സൂപ്പര്‍മൂണ്‍’ കഴിഞ്ഞദിവസം ദൃശ്യമായി. . സൂപ്പര്‍മൂണിന്റെ ഫലമായി ഇന്ന് രാത്രി അസാധാരണ വലിപ്പത്തിലുള്ള നിലാവുപരത്തുന്ന ചന്ദ്രന്‍ മാനത്ത് ദൃശ്യമായിരുന്നു.

ഈവര്‍ഷം ഇത് രണ്ടാമത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസമാണ്. നേരത്തേ ജനുവരി 30ന് ആദ്യ സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു. എന്നാല്‍ ഇതിന് അത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. ജപ്പാനിലുണ്ടായ സുനാമിയോടെയാണ് സൂപ്പര്‍മൂണിനെക്കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയാനും മനസിലാക്കാനും തുടങ്ങിയത്.

എന്നാല്‍ അമച്വര്‍ ശാസ്ത്രഞ്ജര്‍മാരില്‍ ചിലര്‍ ഇതിനെ ഭീതിയോടെയാണ് കാണുന്നത്. ഭൂമിയുടെ അടുത്തെത്തുന്ന ഈ ‘സൂപ്പര്‍ചന്ദ്രന്‍’ ഭൂമിയില്‍ ചില അസ്വസ്ഥതകള്‍ക്ക് കാരണമാകുമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ഭൂമികുലുക്കം, അഗ്‌നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങള്‍ക്കുവരെ കാരണമാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. 1955,1974,1992,2005 എന്നീ വര്‍ഷങ്ങളിലും ഇത്തരം സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടായിരുന്നു. അന്നും ചില കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടുമുണ്ട്.