എഡിറ്റര്‍
എഡിറ്റര്‍
ലാത്വിയയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തകര്‍ന്ന് 37 മരണം
എഡിറ്റര്‍
Friday 22nd November 2013 8:30pm

super-mkt

റിഗ: ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 37 പേര്‍ മരിച്ചു.

മരിച്ചവരില്‍ മൂന്ന് രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

5500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള  മാക്‌സിമ സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പരിക്കേറ്റ 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൂപ്പര്‍മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയില്‍ പൂന്തോട്ടനിര്‍മ്മാണത്തിന് ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ മുകളിലേക്ക് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് നിര്‍മ്മാണ വസ്തുക്കള്‍ കയറ്റിയിരുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ലാത്വിയ 1991 ലാണ് സ്വതന്ത്രമായത്.

Advertisement