ലണ്ടന്‍: 160 കി.മീ അകലെയുള്ള ശത്രുവിനെപ്പോലും വെടിവെച്ചിടാന്‍ പര്യാപ്തമായ സൂപ്പര്‍തോക്ക് വികസിപ്പിച്ചതായി ഗവേഷകര്‍ അവകാശമുന്നയിച്ചു. ശബ്ദത്തേക്കാളും എട്ടുമടങ്ങ് വേഗതയില്‍ ചീറിപ്പായുന്ന ബുള്ളറ്റുകളാണ് ഈ സൂപ്പര്‍തോക്കിലുണ്ടാവുക എന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

വെര്‍ജിനിയയിലെ നേവി സെന്ററില്‍ ഈ ബ്രഹ്മാണ്ഡ തോക്കിന്റെ പരീക്ഷണം വിജയകരമായി നടന്നു. മികച്ച കൃത്യതയോടെ 160 കി.മീ വരെ അകലെയുള്ള ലക്ഷ്യത്തെ ഭേദിക്കാന്‍ തോക്കിനാകും. ഇലക്ട്രോ മാഗ്നറ്റിക് സംവിധാനമുപയോഗിച്ചാണ് ബുള്ളറ്റുകള്‍ തോക്കില്‍ നിന്നും പുറപ്പെടുക.

2025 ആകുമ്പോഴേക്കും 320 കി.മീ അകലെയുള്ള ലക്ഷ്യം ഭേദിക്കുന്ന തോക്ക് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ നേവി റിയര്‍ അഡ്മിറല്‍ നവിന്‍ കാര്‍ പറഞ്ഞു.