Categories

സൂപ്പര്‍ബഗ്: വിവാദം വീണ്ടും തലപൊക്കുന്നു

ന്യൂദല്‍ഹി: ആരോഗ്യമേഖലയില്‍ ഏറെ വിവാദം സൃഷ്ടിച്ച സൂപ്പര്‍ബഗ് വീണ്ടും ചര്‍ച്ചയാകുന്നു. ദല്‍ഹിയിലെ നഗരപ്രാന്തങ്ങളിലെ അഴുക്കുവെള്ളത്തിലും കുടിവെള്ളത്തിലും ‘ന്യൂദല്‍ഹി മെറ്റാലോബീറ്റാ ലാക്ടമേസ്-1 (എന്‍.ഡി.എം-1) അഥവാ സൂപ്പര്‍ബഗിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിവാദം വീണ്ടും തലപൊക്കിയിരിക്കുന്നത്.

ബ്രിട്ടനിലെ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റായിരുന്നു ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് അസംബന്ധമാണന്നും എന്‍.ഡി.എം-1 ബാക്ടീരിയയ കുടിവെള്ളത്തിലോ അഴുക്കുജലത്തിലോ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളൊന്നും കൂടാതെയുള്ള റിപ്പോര്‍ട്ടാണിതെന്നും നഗരത്തിലെ കുടിവെള്ളസ്രോതസ്സുകളെല്ലാം ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരിച്ചതാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പറഞ്ഞു.

ലാന്‍സെറ്റിന്റെ ഖേദപ്രകടനം
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സൂപ്പര്‍ ബഗ് വിഷയത്തില്‍ ബ്രിട്ടനിലെ ആരോഗ്യപ്രസിദ്ധീകരണമായ ‘ലാന്‍സെറ്റ്’ നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. സൂപ്പര്‍ ബഗ് വൈറസിന് ‘ന്യൂദല്‍ഹി മെറ്റാലോ ബീറ്റാ ലാക്റ്റമേസ്’ എന്ന പേരുനല്‍കിയതാണ് വിവാദമായത്.

ഏറെ ലോകശ്രദ്ധ നേടിയ സൂപ്പര്‍ ബഗ് വൈറസിന് ന്യൂദല്‍ഹിയുമായി ബന്ധപ്പെട്ട പേരു നല്‍കിയത് മഹാ അബദ്ധമായിപ്പോയെന്നാണ് ‘ലാന്‍െസറ്റ്’ എഡിറ്റര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍
അഭിപ്രായപ്പെട്ടത്. ഏതെങ്കിലും രാഷ്ട്രത്തിന്റെ പ്രതിഛായ മോശമാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ ബഗ്

ശക്തമായ ആന്റിബയോട്ടിക്കുകളെ പോലും നിര്‍വീര്യമാക്കാന്‍ ശക്തിയുള്ള ഒരുതരം എന്‍സൈം ഉള്‍പ്പാദിപ്പിക്കുകയാണ് സൂപ്പര്‍ബഗ് ന്യൂദല്‍ഹി മെറ്റാലോ ബീറ്റാ ലാക്ടമേസ്1 ജീന്‍ ചെയ്യുന്നത്. വിവിധ ബാക്ടീരിയകളില്‍ ഈ ജീനിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യക്കാരനായ കാര്‍ത്തികേയന്‍ കുമാരസ്വാമി മറ്റൊരു ശാസ്ത്രഞ്ജനായ തിമോത്തി വാല്‍ഷുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയിരുന്നു. തുടര്‍ന്നാണ് ജീനിന് ഇന്ത്യന്‍ പേരു വീണത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.