Administrator
Administrator
‘സൂ­പ്പര്‍ ബ­ഗ്’ ഭീ­തി പ­ട­രുന്നു
Administrator
Friday 13th August 2010 5:22pm

സി­ഡ്‌­നി: ഇ­ന്ത്യ ­സ­ന്ദര്‍­ശി­ച്ച ആ­സ്‌­ത്രേ­ലി­യന്‍ വി­നോ­ദ­സ­ഞ്ചാ­രി­കളാ­യ മൂ­ന്ന് പേര്‍­ക്ക് സൂ­പ്പര്‍ ബ­ഗ് ബാ­ധ­യു­ള്ള­താ­യി ക­ണ്ടെ­ത്തി. ക­ഴി­ഞ്ഞ ദിവ­സം നി­രവ­ധി ബ്രി­ട്ടീ­ഷു­കാര്‍­ക്ക് അ­ണുബാ­ധ ക­ണ്ടെ­ത്തി­യി­രുന്നു. സൂ­പ്പര്‍ ബ­ഗ് ലോ­കം മു­ഴു­വ­നും അ­തി­വേ­ഗം വ്യാ­പി­ക്കു­ക­യാ­ണെ­ന്നാണ് ഇ­തില്‍ നിന്നും ­വ്യ­ക്ത­മാ­വു­ന്ന­ത്.

ശ­ക്തമാ­യ ആന്റി ബ­യോ­ട്ടി­ക്കുക­ളെ പോ­ലും നിര്‍­വീ­ര്യ­മാ­ക്കാന്‍ ശ­ക്തി­യു­ള്ള ഒ­രുത­രം എന്‍­സൈം ഉല്‍­പ്പാ­ദി­പ്പി­ക്കു­ക­യാ­ണ് സൂ­പ്പര്‍ ബ­ഗ് എ­ന്ന ന്യൂ­ഡല്‍­ഹി മെറ്റാളോ ല­ക്­റ്റ­മ­സെ-1 (എന്‍ ഡി എം-1) ജീന്‍ ചെ­യ്യു­ന്ന­ത്. വി­വി­ധ ബാ­ക്­റ്റീ­രി­യ­ക­ളില്‍ ഈ ജീ­നി­ന്റെ സാ­ന്നി­ധ്യ­മു­ണ്ട്. ഇ­ന്ത്യന്‍ ശാ­സ്­ത്ര­ജ്ഞനാ­യ കാര്‍­ത്തി­കേ­യന്‍ കു­മാ­ര­സ്വാ­മി­യാ­ണ് തി­മോ­ത്തി വാള്‍­ഷു­മാ­യി ചേര്‍­ന്ന് ഈ വി­ഷ­യ­ത്തില്‍ പഠ­നം ന­ട­ത്തി­യത്. അ­ങ്ങി­നെ­യാണ് ഈ ജീ­നി­ന് ഇ­ന്ത്യന്‍ പേ­രു­വീ­ണത്.

മും­ബൈ­യി­ലെ ഒ­രു ആ­ശു­പ­ത്രി­യില്‍ പ്ലാ­സ്റ്റി­ക് സര്‍ജ­റി ന­ടത്തി­യ ഒ­രു രോ­ഗി­യട­ക്കം മൂ­ന്നു പേര്‍­ക്കാ­ണ് ആ­സ്‌­ത്രേ­ലി­യ­യില്‍ സൂ­പ്പര്‍ ബ­ഗ്ഗ് ബാ­ധ­യു­ള്ള­താ­യി കാന്‍­ബറ ഹോ­സ്­പി­റ്റ­ല്‍ ഹെ­ഡ് പ്ര­ഫ. പീ­റ്റര്‍ കോ­ളി­ങ്‌­നണ്‍ വ്യ­ക്ത­മാ­ക്കി­യത്.

ഇ­നിയും പ­ലര്‍ക്കും സൂ­പ്പര്‍ ബ­ഗ്ഗ് ബാ­ധ­യു­ള്ള­താ­യി സം­ശ­യി­ക്കു­ന്നു­വെന്നും വി­ദ്­ഗ്­ധമാ­യ പ­രി­ശോ­ധ­ന ന­ട­ത്തി­യാ­ലേ അ­റി­യാ­നാ­വൂ എന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ഇ­ന്ത്യ­യി­ലെത്തി­യ 37 മെ­ഡി­ക്കല്‍ ടൂ­റി­സ്റ്റു­ക­ളി­ലാണ് സൂ­പ്പര്‍ ബ­ഗ് എ­ന്ന ന്യൂ­ഡല്‍­ഹി മെറ്റാളോ ല­ക്­റ്റ­മ­സെ-1 എ­ന്ന ബാ­ക്ടീ­രി­യ­യു­ടെ ജീന്‍ വാ­ഹ­ക­രാ­യ­തെ­ന്ന ബ്രിട്ട­ന്റെ നി­ല­പാ­ടി­നെ ഇ­ന്ത്യ വി­മര്‍­ശി­ച്ചി­രുന്നു. സൂ­പ്പര്‍ ബ­ഗി­ന്റെ പേ­രില്‍ ഇ­ന്ത്യ­യു­ടെ മെ­ഡി­ക്കല്‍ ടൂ­റി­സ­ത്തി­ന്റെ വ­ളര്‍­ച്ച­ക്ക് ത­ട­യി­ടു­ന്ന­തി­നു­വേ­ണ്ടി­യു­ള്ള ആ­രോ­പ­ണ­ങ്ങ­ളാ­ണ് ഇ­വ­യെന്നും ഇ­ന്ത്യ ആ­രോ­പി­ച്ചു.സൂ­പ്പര്‍ ബ­ഗി­നെ­ക്കു­റി­ച്ച ത­ന്റെ പഠ­ന­ത്തില്‍ പ­റ­യാ­ത്ത കാ­ര്യ­ങ്ങ­ളാ­ണ് മാ­ധ്യ­മ­ങ്ങള്‍ പ്ര­ച­രി­പ്പി­ക്കു­ന്ന­തെ­ന്ന് കാര്‍­ത്തി­കേ­യനും ആ­രോ­പിച്ചു.

ആ­സ്‌­ത്രേ­ലി­യ­യില്‍ അ­ണു­ബാ­ധ­ ക­ണ്ടെത്തി­യ രോ­ഗി­യു­ടെ മൂ­ത്ര­ത്തി­ലാ­ണ് അ­ണു­വിന്റ സാ­ന്നിധ്യം ഉ­ണ്ടാ­യി­രു­ന്ന­ത്. ഇ­ന്ത്യ­യില്‍ ന­ടത്തി­യ പ്ലാ­സ്റ്റി്­ക് സര്‍ജ­റി വി­ഫ­ല­മാ­യ­തി­ന്റെ ഫ­ല­മാ­യി ഇന്റന്‍­സീ­വ് കെ­യര്‍ വി­ഭാ­ഗ­ത്തില്‍ കി­ട­ന്ന­തി­ന്റെ ഫ­ല­മാ­യാ­ണ് അ­ണു­ബാ­ധ­യു­ണ്ടാ­യ­തെ­ന്ന് കോ­ളി­ങ്‌­നണ്‍ ആ­രോ­പി­ച്ചു. ലോക­ത്ത് നി­രവ­ധി പേ­രു­ടെ ജീവന്‍ ഈ അ­ണു­വെ­ടു­ക്കു­ന്നു­ണ്ടാ­വു­മെ­ന്ന് അ­ദ്ദേ­ഹം മു­ന്ന­റി­യി­പ്പു നല്‍കി. മ­രു­ന്നു­ക­ളില്‍ ആന്റി­ബ­യോ­ട്ടി­ക്കു­ക­ളു­ടെ ദു­രു­പ­യോ­ഗ­മാ­ണ് ന്യൂ­ഡല്‍­ഹി മെറ്റാളോ ല­ക്­റ്റ­മ­സെ-1 വ്യാ­പി­ക്കാന്‍ കാ­ര­ണ­ം. കൂ­ടാതെ മ­രു­ന്നു­കളും മറ്റും കു­ത്തിവ­ച്ച് കോ­ഴി­യും­ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങളും ക­ഴി­ക്കു­ന്നവര്‍­ക്കാ­ണ് അ­ണു­ബാ­ധ­യു­ണ്ടാ­വു­ന്ന­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

ക­ഴി­ഞ്ഞ വര്‍­ഷം ഇ­ന്ത്യ­യില്‍ ചി­കില്‍­സ തേ­ടി­വ­ന്ന സ്വീ­ഡന്‍­കാ­രനായ രോ­ഗി­യു­ടെ ശ­രീ­ര­ത്തി­ലാ­ണ് ആ­ദ്യ­മാ­യി അ­ണു­വിന്റെ സാ­ന്നി­ധ്യം ക­ണ്ട­ത്തി­യത്.

Advertisement