ന്യൂദല്‍ഹി: അമേരിക്കയുടെ സൂപ്പര്‍ ഹെര്‍ക്യൂലീസ് സി-130 ഇന്ത്യന്‍ വ്യോസമേനയുടെ ഭാഗമായി. ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വ്യോമസേനാ താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി വിമാനം കമ്മീഷന്‍ ചെയ്തു.

നാലു ദശാബ്ദത്തിനുശേഷമാണ് അമേരിക്കന്‍ നിര്‍മ്മിതവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരിക്കുന്നത്. വ്യോമസേനയുടെ കരുത്ത് ഉയര്‍ത്താന്‍ ഹെര്‍ക്ക്യുലീസ് സഹായിക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.

20 ടണ്‍ ഭാരംവരെ വഹിക്കാവുന്ന ആറ് സി-130 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായിരിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളിലെല്ലാം സേനയെ സഹായിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍ക്ക്യുലീസ് വിമാനങ്ങള്‍.