ദുബൈ: മലയാളത്തിലെ പുതിയ എഫ്.എം റേഡിയോ ചാനലായ സൂപ്പര്‍ 94 .7 എഫ്.എം ലോഞ്ചിംഗ് സത്വയിലെ റേഡിയോ ഏഷ്യ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ നിര്‍വഹിച്ചു. ഇതോടെ മലയാളത്തിലെ എഫ്.എം സ്‌റ്റേഷനുകളുടെ എണ്ണം മൂന്നായി.

ഈ മാസം 25 മുതല്‍ ചാനല്‍ നിലവില്‍ വരുമെന്ന് റേഡിയോ എഷ്യ ചെയര്‍മാന്‍ സ്വപന്‍ സദന്‍ ബോസ് അറിയിച്ചു. പുതിയ എം പി യും റേഡിയോ എഷ്യ വൈസ് ചെയര്‍മാനുമായ സ്രിഞ്ഞോയ് ബോസ് ,കിഷ് ബന്ധോപാധ്യായ, ബ്രിജ് ബല്ല (സി.ഇ.ഒ)ബാല സുബ്രഹ്മണ്യം(പ്രോഗ്രാം മേധാവി ) അജിത് കുമാര്‍, നിസാര്‍ സെയിദ് പങ്കെടുത്തു.