ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പര്യടനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആര്‍തര്‍ രാജിവെച്ചു. ഫെബ്രുവരി ആറിന് ഇന്ത്യന്‍ പര്യടനം തുടങ്ങാനിരിക്കെയാണ് 41 കാരനായ മിക്കിയുടെ രാജി.

രാജിയുടെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ടീം ക്യാപ്റ്റര്‍ ഗ്രീം സ്മിത്തുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം കൊറി വാന്‍സില്‍ താല്‍കാലിക കോച്ചായി സ്ഥാനമേറ്റിട്ടുണ്ട്.

ഇന്ത്യന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമായിരുന്നു സൗത്ത് ആഫ്രിക്കന്‍ ടീമിന് ഷെഡ്യൂള്‍ ചെയ്തിരുന്നത്.