Categories

സണ്‍സ്‌ക്രീം ഊര്‍ജ്ജം കളയും

sunscreenവെയിലേറ്റ് ശരീരം വാടാതിരിക്കാന്‍ സണ്‍സ്‌ക്രീം പുരട്ടുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ബ്രിട്ടനിലെ ചിലരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ലണ്ടനിലെ പോപ്പി ബ്രെറ്റ് എന്ന അമ്മ തന്റെ മകന്‍ കൂട്ടുകാരോടൊപ്പം കളിക്കാനും മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം കാണിക്കാതിരിക്കാനും തുടങ്ങിയതോടെ ഡോക്ടര്‍മാരെ സമീപിക്കാന്‍ തുടങ്ങി. കൃത്യമായ പോഷകാഹാരങ്ങള്‍ കഴിക്കുന്ന, നന്നായി ഉറങ്ങുന്ന മകന് നല്ല ആരോഗ്യമുണ്ട്. എന്നാല്‍ കളിക്കാനും മറ്റും താല്‍പര്യമില്ലാതെ ഒരു വശത്ത് ചടഞ്ഞിരിക്കുന്നു.

ഡോക്ടര്‍മാരിലൊരാളാണ് യഥാര്‍ത്ഥ പ്രശ്‌നക്കാരനെ കണ്ടെത്തിയത്. മകന്‍ സൂര്യാതാപമേല്‍ക്കാതിരിക്കാനായി ധാരാളം സണ്‍സ്‌ക്രീം പുരട്ടാറുണ്ട്. ഇതാണ് മകന്റെ ഉത്സാഹം കളയുന്നതെന്ന് ഡോക്ടര്‍ ഉറപ്പിച്ചു.

സണ്‍സ്‌ക്രീം പുരട്ടിയതുകാരണം സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കേണ്ട വിറ്റാമിന്‍ ഡി കുട്ടിയുടെ ശരീരത്തലുണ്ടായിരുന്നില്ല. അതാണ് അവന്റെ ഉത്സാഹക്കുറവിന് കാരണമായതെന്ന് പരിശോധനയില്‍ തെളിഞ്ഞു.

നല്ല ഉറപ്പുള്ള അസ്ഥികള്‍ വേണമെങ്കില്‍ സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഡി. ശരീരത്തിലുണ്ടായിരിക്കണം. അസ്ഥികള്‍ക്ക് ഉറപ്പില്ലാതായാല്‍ ഊര്‍ജ്ജക്കുറവ് അനുഭവപ്പെടും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.