ഹൈദരാബാദ്: ഐ.പി.എല്ലിന്റെ പത്താം പതിപ്പിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഹൈദരാബാദ് സണ്‍റൈസേഴ്സും തമ്മിലാണ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ആര്.സി.ബിയ്ക്കു വേണ്ടി തൈമല്‍ മില്‍സും അനികേത് ചൗധരിയും അരങ്ങേറും. സണ്‍റൈസേഴ്സിനായി അഫ്ഗാന് വണ്ടര്‍ കിഡ് റാഷിദ് ഖാനും അരങ്ങേറും. പരുക്കേറ്റ് വിരാട് കോഹ്ലിയ്ക്കു പകരം ഷെയ്ന് വാട്സനാണ് ബാംഗ്ലൂരിനെ നയിക്കുന്നത്.സണ്റൈസെഴ്സ് ഹൈദരാബാദ്
കരുത്ത്
ബൗളിംഗ്, കൃത്യമായി പറഞ്ഞാല്‍ പേസ് ബൗളിംഗാണ് ടീമിന്റെ കരുത്ത്. പോയ വര്‍ഷത്തെ കിരീടം ഹൈദരാബാദിലെത്തിയത് ബൗളര്‍മാരുടെ തോളിലേറിയാണ്. ആശിഷ് നെഹ്റ, ഭുവനേശ്വര്‍ കുമാര്‍, ബരീന്ദര്‍ സ്രാന്‍ എന്നീ താരങ്ങളാണ് ബൗളിംഗ് നിരയെ നയിക്കുന്നത്. കൂട്ടായി ക്രിസ് ജോര്‍ദാനും മുഹമ്മദ് സിറാജും സി്ദ്ധാര്ത്ഥ് കൗളും എത്തുന്നതോടെ കരുത്ത് പതിന്മടങ്ങാകും. മുഷ്ഫിഖൂര്‍ റഹീം കൂടി എത്തിയാല്‍ ടീമിന്റെ ആക്രമണ നിരയെ തളയ്ക്കുക അപ്രാഭ്യമായി തീരും.
ദൗര്‍ബല്യം
ബാറ്റിംഗാണ് ടീമിന് തലവേദനയാവുക. യുവരാജ് സിംഗിന്റെ ഫോം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ചരിത്രം ടീമിനൊപ്പമല്ല. യുവരാജിനു പുറമെ കെയ്ന്‍ വില്യംസണ്, ശിഖര്‍ ധവാന്, നായകന് ഡേവിഡ് വാര്‍ണര്‍, ഔള്‍ റൗണ്ടര്‍ കൂടിയായ ദീപക് ഹൂഡ, മൊയിസെസ് ഹെന്റിക്വസസ്, ബെന്‍ കട്ടിംഗ് എല്ലാവരും പേപ്പറില്‍ ഭീകരരാണെങ്കിലും കളത്തില്‍ നിഴലുകള്‍ മാത്രമാണ്. ധവാന്റേയും വാര്‍ണറുടേയും ഫോം പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും നാലു വിദേശ താരങ്ങള്‍ എന്ന പരിധി ടീം ഇലവന് നിശ്ചയിക്കുമ്പോള്‍ ടീമിന് വെല്ലുവിളിയാകും
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കരുത്ത്
പരുക്കിന്റെ നിഴലിലാണെങ്കിലും ബാറ്റിംഗ് തന്നെയാണ ്ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിലെ ഫോം തുടരുക മാത്രമാണ് ടീമിന് ആവശ്യം.
ദൗര്‍ബല്യം
പരുക്കും ബൗളിംഗുമാണ് ടീമിന് വെല്ലുവിളിയാകുന്നത്. കെ.എല്‍ രാഹുല്‍ പരുക്കു മൂലം പുറത്താണ്. സര്‍ഫറാസ് ഖാനും പരുക്കു മൂലം കളിക്കാന്‍ സാധ്യതയില്ല. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തോളെല്ലിന് ഏറ്റ പരുക്കില്‍ നിന്നും ഇതുവരേയും മോചിതനായിട്ടില്ല. ആദ്യ കളികളില്‍ നിന്നും കരുത്തനായ എബി ഡി വില്യേഴ്സും വിട്ടു നില്ക്കുന്നു. ടീമിന്റെ ഉത്തരവാദിത്വം മുഴുവന്‍ ക്രിസ് ഗെയ്ല്, ഷെയ്ന് വാട്സണ്, മന്ദീപ് സിംഗ് എന്നിവരിലാണ്. ബൗളിംഗും ടീമിന് തലവേദന തന്നെയാണ്. തൈമല്‍ മില്ലിസും യുസ് വേന്ദ്ര ചാഹലുമുണ്ടെങ്കിലും റണ്‍സ് വിട്ടു കൊടുക്കാന്‍ പിശുക്കനായ ഒരു ബൗളറുടെ കുറവ് വലിയ വിടവു തന്നെയാണ്.