എഡിറ്റര്‍
എഡിറ്റര്‍
നിന്നേം കൊല്ലും ഞാനും ചാവും
എഡിറ്റര്‍
Saturday 3rd November 2012 11:31am

സെക്കന്റ് ഷോ എന്ന ചിത്രത്തിലെ കുരുടിയുടെ വേഷത്തില്‍ ശ്രദ്ധേയനായ സണ്ണി വെയ്ന്‍ നായകനാകുന്ന ചിത്രമാണ് ‘നിന്നേം കൊല്ലും ഞാനും ചാവും’ (നീ കൊ ഞാ ചാ).

ഗിരീഷ് ആണ് നീ കൊ ഞാ ചാ സംവിധാനം ചെയ്യുന്നത്. ലാല്‍ജോസ്,ശ്യാമ പ്രസാദ് എന്നിവരോടൊപ്പം സഹസംവിധായകനായിരുന്നു ഗിരീഷ് സൗഹൃദം, പ്രണയം, പ്രതികാരവുമൊക്കെയാണ് നീ കൊ ഞാ ചായില്‍ പറയുന്നത്.

Ads By Google

റോഷന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ സഞ്ചു, പ്രവീണ്‍ എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. റോഷന്‍, അബു(സഞ്ചു), റോഷന്‍(പ്രവീണ്‍) എന്നിവര്‍ സുഹൃത്തുക്കളാണ്. ഇവരുടെ ഇടയിലേക്ക് ആലീസും,അനിതാ ജോര്‍ജും,ഹസാനയും കടന്നു വരുന്നു.

ഇവരുടെ സൗഹൃദം ക്രമേണ പ്രണയമായി വളരുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നീ കൊ ഞാ ചായുടെ ഇതിവൃത്തം. സിജാ ജോസ്,രോഹിണി,ചിന്നു കുരുവിള.പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും,അനീഷ് എം തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement