ഒരു ക്രോണിക് ബാച്ച്‌ലറാവാനുള്ള പ്ലാനൊന്നും എനിക്കില്ല. പക്ഷെ അടുത്തൊന്നും വിവാഹിതനാവാനുള്ള പ്ലാനില്ല. ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തവും, ബോള്‍ഡും കെയറിങ്ങും ആയ ഒരു പാട്‌നറെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.


dulquer


ഫേസ് ടു ഫേസ്: സണ്ണി വെയിന്‍


ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയിന്‍ തന്റെ സിനിമാ ജീവിതം തുടങ്ങിയത്. അതിനുശേഷം ഇത്തരം വേഷങ്ങള്‍ ചെയ്‌തെങ്കിലും നാലഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് മുഴുനീള നായകവേഷം കൈകാര്യം ചെയ്യാന്‍ സണ്ണിയ്ക്ക് അവസരം ലഭിക്കുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ.

ഇന്റസ്ട്രിയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു നടന്‍ എന്ന നിലയില്‍ കഠിനാധ്വാനം തന്നെയാണ്  സണ്ണിയുടെ ഈ നേട്ടത്തിനു കാരണം. തന്റെ സിനിമാ സ്വപ്‌നങ്ങളെക്കുറിച്ച് സണ്ണി മനസു തുറക്കുന്നു.

ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരിഷ് എന്ന താങ്കളുടെ കഥാപാത്രം ഏറെ ആരാധകരെ നേടിയിട്ടുണ്ടാവും

എന്റെ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ചില കഥാപാത്രങ്ങളില്‍ ഒന്നാണ് പൂമ്പാറ്റ ഗിരീഷ്. സെക്കന്റ് ഷോയിലെ കുരുഡിയെപ്പോലെ വളരെ സന്തോഷവാനും രസികനുമായതുകൊണ്ട് എനിക്ക് പൂമ്പാറ്റ ഗിരീഷിനെ വലിയ ഇഷ്ടമാണ്.

ബേബി സാറയ്‌ക്കൊപ്പമുള്ള അഭിനയവും വലിയ രസമായിരുന്നു. സൂര്യോദയം പോലെയായിരുന്നു അവള്‍. അവളുടെ ചിരി ഷൂട്ടിങ് സെറ്റിനെ തന്നെ തിളക്കമുള്ളതാക്കും.

ക്യാമറയ്ക്കു മുമ്പിലെത്തിയ ഉടന്‍ കഥാപാത്രമായി മാറുന്ന മികച്ച ഒരു നടിയാണ് അവള്‍. എനിക്കും അത് പഠിക്കാന്‍ കഴിഞ്ഞു. (ചിരിക്കുന്നു)


സിനിമയോടുള്ള സ്‌നേഹം കൊണ്ട് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വയനാട് ചുരുമിറങ്ങിയവരാണ് ഞങ്ങള്‍.


 sunny

ദുല്‍ഖര്‍ നിങ്ങളുടെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണോ ആദ്യമായി ഒരു അതിഥിവേഷം നിങ്ങളുടെ ചിത്രത്തില്‍ ചെയ്തത്.

സുഹൃദ്ബന്ധം കൊണ്ട് അതൊന്നും ചെയ്യാനാവില്ല. ദുല്‍ഖറിന് സ്‌ക്രിപ്റ്റ് വളരെ ഇഷ്ടമായി. അതുകൊണ്ടാണ് അദ്ദേഹം അതു ചെയ്തത്. ദുല്‍ഖറിനെകൊണ്ട് അതിഥിവേഷം ചെയ്യിക്കാനാവുമോ എന്നു ചോദിച്ചുകൊണ്ട് നേരത്തെയും സംവിധായകന്മാര്‍ എന്നെ സമീപിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ സൗഹൃദം മുതലെടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

ജോലിയുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെ പ്രഫഷണലാണ്. ആന്‍ മരിയയില്‍ അദ്ദേഹത്തിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തിരക്കഥ പൂര്‍ത്തിയായപ്പോള്‍ സംവിധായകന്‍ മിഥുനും ഞാനും ദുല്‍ഖറുമായി ഇക്കാര്യം സംസാരിച്ചു. കഥ മികച്ചതായതുകൊണ്ടുതന്നെ ദുല്‍ഖര്‍ ആ റോള്‍ ഏറ്റെടുത്തു.

ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും നിങ്ങളുടെ സ്വദേശമായ വയനാട്ടില്‍ നിന്നുള്ളവരാണല്ലോ?

അതു ശരിയാണ്. സംവിധായകന്‍ മിഥുന്‍, സഹ എഴുത്തുകാരന്‍ ജോണ്‍, ഗാനരചയിതാവ് മനു മഞ്ജിത്, പിന്നെ ഞാന്‍ എല്ലാം വയനാട്ടില്‍ നിന്നുള്ളവരാണ്. പക്ഷെ അത് യാദൃശ്ചികം മാത്രമായിരുന്നു. സിനിമയോടുള്ള സ്‌നേഹം കൊണ്ട് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വയനാട് ചുരുമിറങ്ങിയവരാണ് ഞങ്ങള്‍. അങ്ങനെയുള്ള ഞങ്ങളെല്ലാം ഒരു ചിത്രത്തിനുവേണ്ടി ഒരുമിച്ചു. എന്തായാലും മലയാളികളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ സാധിച്ച ഒരു പ്രൊഡക്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

 


ഫിലിംമേക്കിങ്ങിന്റെ  ഭാഗമാവുകയും സംവിധായകരുമായി സമയം ചിലവഴിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ സിനിമയെന്ന മായികലോകത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുകയാണെന്ന് സമ്മതിക്കുന്നു. ഒരു ബ്ലോക്ക്ബസ്റ്ററുടെ മേക്കര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്?


sunny1

സെക്കന്റ്‌ഷോയിലൂടെ നല്ല തുടക്കം കിട്ടി. പക്ഷെ എന്നിട്ടും കരിയര്‍ പ്രതീക്ഷിച്ചത്ര കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

തന്റെ ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ല. പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഒരു തിരക്കഥ പരിശോധിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടതാവാം. സിനിമ തെരഞ്ഞെടുക്കുമ്പോഴെല്ലാം ഞാന്‍ എന്റെ ഏറ്റവും മികച്ചതാക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്.

ഞാന്‍ തിരഞ്ഞെടുത്ത ഓരോ വേഷവും വ്യത്യസ്തമായിരുന്നു. പക്ഷെ സിനിമയുടെ കാര്യത്തില്‍ വിധിക്കും റോളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഉദാഹരണത്തിന് റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ആട് ഫ്‌ളോപ്പാണെന്ന് വിമര്‍ശകര്‍ വിധിയെഴുതി. പക്ഷെ ഡി.വി.ഡി പുറത്തിറങ്ങിയതോടെ അതിലെ കഥാപാത്രങ്ങള്‍ ആഘോഷിക്കപ്പെട്ടു. കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ഷാജിപാപ്പന്റെയും ആ ഗ്യാങ്ങിന്റെയും ഫാന്‍ ആയി മാറി. ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗത്തിന് ആവശ്യപ്പെടുകയാണവര്‍. അതുകൊണ്ടുതന്നെ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു സിനിമ എന്തായിതീരുമെന്ന് പ്രവചിക്കാനാവില്ല.

ആന്‍ മരിയ കലിപ്പിലാണ് ചെയ്യുന്നതിനു മുമ്പ് വലിയൊരു ഇടവേളയുണ്ടായിരുന്നല്ലോ?

മനപൂര്‍വ്വമായിരുന്നു അത്. പ്രേക്ഷകര്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഫിലിംമേക്കിങ്ങിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഒരു ഇടവേളയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്ന ഒരു നടന്‍ എന്നതിനപ്പുറം ഒരു സിനിമയെ മനസിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്.

വരുന്ന പ്രൊജക്ടുകളിലും ഇതേ ഫോര്‍മുല പരീക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രീപ്രൊഡക്ഷന്‍ സമയത്തുതന്നെ ഒരു സിനിമയുടെ ഭാഗമായി മാറണം.

ഇടവേളകൊണ്ട് മറ്റെന്തൊക്കെ നേട്ടമുണ്ടായി?

കാര്യങ്ങളെ വളരെ ശാന്തനായി മനസിലാക്കാന്‍ തുടങ്ങി. സ്വയം ഉയര്‍ത്തിക്കൊണ്ടുവരാനും എന്റെ കഴിവുകളെ അല്പംകൂടി പോളിഷ് ചെയ്യാനുമാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പലരും ആഗ്രഹിക്കുന്ന നല്ലൊരു പ്ലാറ്റ്‌ഫോമാണ് എനിക്കു ലഭിച്ചിരിക്കുന്നത്. പക്ഷെ ചുരുക്കം ചിലരേ അത് നന്നായി ഉപയോഗിക്കാറുള്ളൂ. അതുകൊണ്ട് ഞാനൊരിക്കലും അക്കൂട്ടത്തിലാവരുത് എന്നാണ് ഞാന്‍ എന്നോടു പറയാറുള്ളത്. എനിക്കു കിട്ടിയ അവസരങ്ങളെ വളരെ ഗൗരവമായി കണ്ട് അത് നന്നായി ഉപയോഗിക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്.

ഒട്ടേറെ നടന്മാര്‍ സംവിധായകാരി. സംവിധായകന്റെ തൊപ്പി അണിയാനുള്ള പദ്ധതിയുണ്ടോ?

സത്യത്തില്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഫിലിംമേക്കിങ്ങിന്റെ  ഭാഗമാവുകയും സംവിധായകരുമായി സമയം ചിലവഴിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ സിനിമയെന്ന മായികലോകത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുകയാണെന്ന് സമ്മതിക്കുന്നു. ഒരു ബ്ലോക്ക്ബസ്റ്ററുടെ മേക്കര്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? (ചിരിക്കുന്നു)

മോളിവുഡിലെ ബാച്ച്‌ലേഴ്‌സില്‍ ഒരാളാണ് നിങ്ങള്‍. ഉടന്‍ വിവാഹിതനാവാനുള്ള പ്ലാനുണ്ടോ? എങ്ങനെയുള്ള പെണ്‍കുട്ടിയാണ് അന്വേഷിക്കുന്നത്?

ഒരു ക്രോണിക് ബാച്ച്‌ലറാവാനുള്ള പ്ലാനൊന്നും എനിക്കില്ല. പക്ഷെ അടുത്തൊന്നും വിവാഹിതനാവാനുള്ള പ്ലാനില്ല. വരുന്നിടത്തുവെച്ചു കാണാമെന്ന മട്ടിലാണ് ഞാന്‍. ബന്ധങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തവും, ബോള്‍ഡും കെയറിങ്ങും ആയ ഒരു പാട്‌നറെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുമിച്ചുള്ള വളര്‍ച്ചയും സ്‌നേഹത്തിലൂടെയുള്ള ഉയര്‍ച്ചയുമാണ് ബന്ധങ്ങളെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ