എഡിറ്റര്‍
എഡിറ്റര്‍
ആരാധകരെ പിടിച്ചിരുത്താന്‍ സണ്ണിവെയ്ന്‍; വരാനിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍
എഡിറ്റര്‍
Monday 10th March 2014 6:06pm

sunny-wayne

ആരാധകരെ തിയേറ്ററിലെത്തിക്കാന്‍ സിനിമയുടെ പോസ്റ്ററില്‍ സണ്ണി വെയ്‌നിന്റെ ഒരു ‘തല’യിട്ടാല്‍ മതി. റോളെന്തായാലും കുഴപ്പമില്ല ചെറുതോ വലുതോ ആവട്ടെ അത് സണ്ണിയുടെ കയ്യിലാണെങ്കില്‍ ഭദ്രം.

നായകനായി വെള്ളിത്തിരയില്‍ മിന്നി നടക്കുന്ന ഒരു താരമേയല്ല സണ്ണി. എന്നാല്‍പോലും ആരാധകരുടെ കാര്യത്തില്‍ ഒരു കുറവുമില്ല.

ആദ്യചിത്രായ ‘സെക്കന്റ് ഷോ’ മുതല്‍ സണ്ണി ക്ലിക്കായി. തട്ടത്തിന്‍ മറയത്ത്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും, നീ കൊ ഞാ ചാ തുടങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പിടി ചിത്രങ്ങള്‍.

ഇനി സണ്ണിയുടെ മൂന്ന് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. മോശയുടെ കുതിരമീനുകള്‍, കൂതറ, പൗര്‍ണ്ണമി എന്നിവയാണ് ചിത്രങ്ങള്‍.

‘മോശയിലെ കുതിരമീനുകള്‍’ സണ്ണിയ്ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനായി കടലില്‍ ദിവസങ്ങളോളം ചിലവഴിച്ചുവെന്നും പിന്നീട് കടലിനോടൊപ്പമുള്ള സമയം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും സണ്ണി പറയുന്നു.

‘കൂതറ’ സണ്ണിയുടെ സ്ഥിരം കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കോളേജ് ചിത്രമാണ്. ‘പൗര്‍ണ്ണമി’ ഒരു യാത്രാ ചിത്രവും.

Advertisement