എഡിറ്റര്‍
എഡിറ്റര്‍
മീന്‍പിടുത്തക്കാരനായി സണ്ണി വെയ്ന്‍
എഡിറ്റര്‍
Tuesday 14th January 2014 11:41pm

sunny-wayne

ഓരോ ചിത്രങ്ങളിലെയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ന്യൂജനറേഷന്‍ താരമാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോയിലെ കുരുടി എന്ന ഒരൊറ്റ കഥാപാത്രം തന്നെ മതി സണ്ണിയുടെ പ്രകടനമികവ് അളക്കാന്‍.

തന്റെ അടുത്ത ചിത്രത്തിലും വ്യത്യസ്തമായൊരു കഥാപാത്രത്തിലാണ് സണ്ണിയെത്തുന്നത്. അജിത് പിള്ള സംവിധാനം ചെയ്യുന്ന മോശയിലെ കുതിരമീനുകളില്‍ മീന്‍പിടുത്തക്കാരന്റെ വേഷമാണ് സണ്ണിക്ക്.

ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ അക്ബര്‍ അലി എന്ന മീന്‍ പിടുത്തക്കാരനായാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. അക്ബര്‍ അലിയുടെയും അലക്‌സിയുടെയും സൗഹൃദമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

അലക്‌സിയായി എത്തുന്നത് ആസിഫ് അലിയാണ്. സിനിമയില്‍ അലക്‌സിയുടെ അച്ഛനായെത്തുന്നത് നെടുമുടി വേണുവാണ്. ജനനി അയ്യര്‍, സ്വാതി റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ പ്രധാന നായികമാര്‍.

Advertisement