എഡിറ്റര്‍
എഡിറ്റര്‍
നിസ്സാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍
എഡിറ്റര്‍
Thursday 7th February 2013 1:17pm

മുംബൈ: നിസ്സാന്റെ ജനപ്രിയ മോഡല്‍ സണ്ണിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വരുന്നു. പെട്രോള്‍, ഡീസല്‍ മോഡലുകളാണ് വിപണിയിലെത്തുന്നത്. ഇന്റീരിയറില്‍ കമനീയമായ മാറ്റങ്ങളോടുകൂടിയാവും സണ്ണി എത്തുക.

Ads By Google

പാര്‍ക്കിങ് ക്യാമറ, ബ്ലൂടൂത്ത്, ഓക്‌സിലറി ഇന്‍ സൗകര്യം, ഡി.വി.ഡി, യു.എസ്.ബി എന്നിവയോടുകൂടിയ ടു ഡിന്‍ മള്‍ട്ടി മീഡിയ ടച്ച് സ്‌ക്രീനിന് പുറമേ ബോഡി സൗണ്ട് മൗണ്ടിങ്ങുകളും സ്‌പെഷ്യല്‍ എഡിഷനിലുണ്ടാകും.

കാഴ്ച്ചയില്‍ പെട്ടന്ന് ശ്രദ്ധയില്‍ പതിക്കുക ബൂട്ട് ലിഡിലെ ക്രോമും പിന്‍ഭാഗത്തെ സ്‌പോയിലറുമായിരിക്കും. മറ്റ് മാറ്റങ്ങളൊന്നും സ്‌പെഷ്യല്‍ എഡിഷനില്‍ ഇല്ല. 1.5 ലിറ്റര്‍ പെട്രോളാണ് പെട്രോള്‍ മോഡലിന്റെ എഞ്ചിന്‍ കപ്പാസിറ്റി.

അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു കാറിലുള്ളത്. ഇന്ത്യയുള്‍പ്പെടെ തിരഞ്ഞെടുത്ത 12 രാജ്യങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നത്. 8.60 ലക്ഷം രൂപയാണ് മഹാരാഷ്ട്രയിലെ കാറിന്റെ പെട്രോള്‍ മോഡല്‍ എക്്‌സ് ഷോറൂം വില. ഡീസലിന് അല്‍പ്പം കൂടി വില കൂടും, 9.68 ലക്ഷം.

ഓട്ടമാറ്റിക് സ്‌കാലയെ പോലെ ‘ഓട്ടമാറ്റിക് സണ്ണിക്കും മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയേറുമെന്നാണു പ്രതീക്ഷിക്കുന്നത്.

Advertisement