ആലപ്പുഴ നഗരത്തില്‍ ഒരു ദിവസത്തില്‍ നടക്കുന്ന ഏഴ് കഥകള്‍ പറഞ്ഞ ഫ്രൈഡേയ്ക്ക് ശേഷം ലിജിന്‍ ജോസ് വീണ്ടുമെത്തുകയാണ്. മങ്കീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മൂന്ന് യുവാക്കളുടെ കഥയാണ് പറയുന്നത്.

Ads By Google

ഒരു ബാഗും മൂന്ന് യുവാക്കളേയും ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് മങ്കീസ്. സിദ്ധാര്‍ഥ് ഭരതന്‍, മനു, സണ്ണിവെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഫ്രൈഡേയുടെ തിരക്കഥ ഒരുക്കിയ നജീം കോയ തന്നെയാണ് മങ്കീസിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്  ചിത്രം നിര്‍മ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍ ആണ്.

ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫ്രൈഡേയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും മങ്കീസിന്റെ പ്രമേയം എന്നാണ് അണിയറ സംസാരം.