എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവിന്റെ അനുമതി ലഭിച്ചശേഷമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ: സണ്ണി ലിയോണ്‍
എഡിറ്റര്‍
Saturday 1st September 2012 9:45am

സണ്ണി ലിയോണിന്റെ ജീവിതത്തില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ നല്ലൊരു വഴികാട്ടി കൂടിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിരായത്. അഞ്ച് വര്‍ഷക്കാലത്തെ പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.

Ads By Google

ലോസ്‌  ഏഞ്ചല്‍സില്‍ ഗിറ്റാറിസ്റ്റാണ് ഡാനിയല്‍. സണ്ണിയുടെ ബിസിനസ് മാനേജറും അവരുടെ ജോയിന്റ് പ്രൊഡക്ഷന്‍ കമ്പനിയുടെ തലവനുമാണ് ഡാനിയല്‍.

‘ഡാനിയലിന്റെ അനുമതിയില്ലാതെ എനിക്ക് ഓഫര്‍ ചെയ്ത ഒരു സ്‌ക്രിപ്റ്റും ഏറ്റെടുത്തിട്ടില്ല. അദ്ദേഹം വായിക്കാതെ ഞാനൊരു കോണ്‍ട്രാക്ടിലും ഒപ്പിട്ടില്ല.’ സണ്ണി പറയുന്നു.

ഡാനിയല്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ബോളിവുഡിലെത്തില്ലായിരുന്നെന്നാണ് സണ്ണി പറയുന്നത്.

സണ്ണിയെപ്പോലെ ഡാനിയലും നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നുമുണ്ട്.

‘ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുന്ന ജോലി മോശമായാണ് കാണുന്നത്. എന്നാല്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. പോണ്‍സ്റ്റാര്‍ എന്ന ടാഗ് ഞാന്‍ ഉപയോഗിക്കാറില്ല. എന്റെ ഭാര്യ അങ്ങനെയായിരുന്നിട്ടുകൂടി.’ ഡാനിയല്‍ വ്യക്തമാക്കി.

ബോളിവുഡില്‍ സണ്ണി മികച്ച തുടക്കം കുറിച്ചതോടെ ഡാനിയല്‍ ഇപ്പോള്‍ തിരക്കിലാണ്.

Advertisement