എഡിറ്റര്‍
എഡിറ്റര്‍
ആദ്യ ആക്ഷന്‍ ചിത്രവുമായി സണ്ണി ലിയോണ്‍
എഡിറ്റര്‍
Wednesday 16th January 2013 12:37pm

ആദ്യ ആക്ഷന്‍ ചിത്രവുമായി പ്രേക്ഷകരെ ത്രസിപ്പിക്കാനായി എത്തുകയാണ് സ്റ്റാര്‍ ആക്ട്രസ് സണ്ണി ലിയോണ്‍. ദേവാങ് ഡോലാക്യ സംവിധാനം ചെയ്യുന്ന ടിന ആന്‍ഡ് ലോലോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ ആദ്യ ആക്ഷന്‍ ചിത്രത്തിലേക്ക് ചുവട് വെയ്ക്കുന്നത്.

Ads By Google

മെയ് മാസത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ തന്നെ താരത്തിന് കഥ ഏറെ ഇഷ്ടപ്പെട്ടെന്നും എന്ത് ബുദ്ധിമുട്ട് സഹിച്ചും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയിക്കുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

കമ്മിറ്റ് ചെയ്ത സണ്ണിയുടെ ചില ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ അറിയിച്ചു.

സണ്ണി ലിയോണിന്റെ ജിസം 2 കണ്ടപ്പോള്‍ അവരെ നായികയാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അതിനുള്ള അവസരം വന്നത്.

എന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം അവര്‍ക്ക് മുന്നില്‍ വെച്ചുനീട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം അത് സാധിച്ചെന്നും സംവിധായകന്‍ പറയുന്നു.

Advertisement