എഡിറ്റര്‍
എഡിറ്റര്‍
‘വടകറി’യില്‍ ജയ്‌ക്കൊപ്പം ചുവടുവയ്ക്കാന്‍ സണ്ണിലിയോണ്‍
എഡിറ്റര്‍
Wednesday 27th November 2013 12:13am

sunny-leon

ബോളിവുഡ് ഐറ്റം ഗേളും മുന്‍ പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണ്‍ തമിഴ്‌സിനിമയില്‍ ചുവടുവെയ്ക്കാനെത്തുന്നു. ജയ് നായകനാവുന്ന വടകറി എന്ന ചിത്രത്തിലൂടെയാണ് സണ്ണി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ജയ്‌ക്കൊപ്പം ഒരു ഗാനരംഗത്തിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ സണ്ണിയ്‌ക്കൊപ്പം നൃത്തം വയ്ക്കുന്നതായി ജയ് സ്വപ്‌നം കാണുന്നുണ്ട്. ഈ രംഗത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലാണ് സണ്ണി ജയ്‌ക്കൊപ്പം ചുവടു വയ്ക്കുക.

ഇതിനായി സംഗീത സംവിധായകനായ യുവാന്‍ ശങ്കര്‍ രാജ ഒരു അടിപൊളി വെസ്റ്റേണ്‍ പാട്ട് തന്നെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഗാനം ഐറ്റം സോംഗായിരിക്കില്ലെന്ന് ആദ്യമേ പറയുന്നുണ്ട് നവാഗതനായ സിനിമയുടെ സംവിധായകന്‍ ശരവണന്‍.

ഗാനരംഗത്തിന്റ പ്രത്യേകതയെപ്പറ്റി വിശദമാക്കിയപ്പോള്‍ തന്നെ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ സമ്മതിക്കുകയായിരുന്നെന്ന് സംവിധായകന്‍ പറയുന്നു.  ചിത്രത്തിലെ ഈ ഗാനരംഗം ഡിസംബറില്‍ ചിത്രീകരിക്കാനാണ് അണിയറ ശില്‍പ്പികളുടെ പദ്ധതി.

Advertisement