എഡിറ്റര്‍
എഡിറ്റര്‍
അവള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ഞങ്ങള്‍ ആസ്വദിക്കുന്നു; മകള്‍ക്കൊപ്പമുള്ള ജീവിതം സ്വര്‍ഗതുല്യമെന്ന് സണ്ണി ലിയോണ്‍
എഡിറ്റര്‍
Tuesday 22nd August 2017 2:22pm

മുംബൈ: അച്ഛനമ്മമാരായതോടെ തങ്ങളുടെ ജീവിതം ആകെ മാറിയെന്നും മകള്‍ക്കൊപ്പം ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്നും പറയുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍.

ഇപ്പോള്‍ എല്ലാ കാര്യങ്ങളും അവളുടെ സമയം നോക്കിയാണ് തീരുമാനിക്കുന്നത്. ഡാനിയേലും ഞാനും അവളുടെ കാര്യങ്ങള്‍ക്ക് തന്നെയാണ് പ്രധാന്യം നല്‍കുന്നത്.


Dont Miss തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


സിനിമയുടെയും മോഡലിങ്ങിന്റെയും തിരക്കിലാണെങ്കിലും ഒരല്‍പം നരം കിട്ടിയാല്‍ നിഷയുടെ അടുത്തേക്ക് ഓടിവരും. മകളുമായി ചിലവഴിക്കാന്‍ കഴിയുന്ന ഒരു സമയവും പാഴാക്കാറില്ല. ഞാനും ഡാനിയേലോ ആരെങ്കിലുമൊരാള്‍ എല്ലായ്‌പ്പോഴും അവള്‍ക്കൊപ്പമുണ്ടാകും- സണ്ണി പറയുന്നു.

‘അവളെ കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. ഞാനും ഭര്‍ത്താവ് ഡാനിയേല്‍ വെബറും മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. അവളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കിന്‍ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലം ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നു.

സ്വര്‍ഗത്തില്‍ ജീവിക്കുന്ന അനുഭവമാണെനിക്ക്. ഞാന്‍ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേല്‍ ആണ്’- സണ്ണി പറഞ്ഞു.

ലാക്ക്മി ഫാഷന്‍ വീക്കിനിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി നിഷയെക്കുറിച്ച് വാചാലയായത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുകാരി നിഷയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തത്. രണ്ട് വര്‍ഷം മുന്‍പാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനമെടുത്തതെന്ന് സണ്ണി നേരത്തേ വ്യക്തമാക്കിയിരുന്നു.

Advertisement