എഡിറ്റര്‍
എഡിറ്റര്‍
ജിസം 2 വിന്റെ സെറ്റില്‍ സണ്ണിയുടെ 31ാം പിറന്നാള്‍
എഡിറ്റര്‍
Tuesday 15th May 2012 10:56am

ഇന്ത്യന്‍ കനേഡിയന്‍ സുന്ദരി സണ്ണി ലിയോണിന് ഇന്ന് 31ാം പിറന്നാള്‍. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് സണ്ണി ഈ പിറന്നാള്‍ ആഘോഷിക്കുന്നത്. ജിസം 2 വിന്റെ ചിത്രീകരണത്തിരക്കുമായി സണ്ണിയിപ്പോള്‍ ശ്രീലങ്കയിലാണ്.

ചുവന്ന അക്ഷരങ്ങള്‍ ഹാപ്പി ബര്‍ത്ത്‌ഡേയെന്നെഴുതിയ ചോക്കലേറ്റ് കെയ്ക്ക് മുറിച്ച് സണ്ണി പിറന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ജിസം 2വിന്റെ നിര്‍മാതാവ് മഹേഷ് ഭട്ടാണ് സണ്ണിയുടെ പിറന്നാള്‍ വിവരം ആരാധകരെ അറിയിച്ചത്. ‘ ഹാപ്പി ബര്‍ത്ത്‌ഡേ സണ്ണി! ശ്രീലങ്കയിലെ യൂണിറ്റംഗങ്ങള്‍ക്കൊപ്പം സണ്ണി തന്റെ പിറന്നാള്‍ ആഘോഷിക്കും’ മഹേഷ് ഭട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

കരന്‍ മല്‍ഹോത്രയെന്ന സണ്ണി ലിയോള്‍ കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് 5ല്‍ പങ്കെടുക്കാനായാണ് ഇന്ത്യയിലെത്തിയത്. ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഭട്ട് ജിസം 2വിലേക്ക് സണ്ണിയെ ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് സണ്ണി തന്റെ ബോളിവുഡ് പ്രവേശം ഉറപ്പിക്കുകയായിരുന്നു.

2003ല്‍ പുറത്തിറങ്ങിയ ജിസം എന്ന ചിത്രത്തിന്റെ റീമേക്കാണ് ജിസം 2. രണ്‍ദീപ് ഹോണ്ടെ, അരുണോദയ് സിംഗ് എന്നിവരാണ് ജിസം 2 വില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

Advertisement