കോഴിക്കോട്ട്: സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പിന്റെ പ്ലാറ്റിനം വെഡ്ഡിംഗ് ഷോറൂമായ എറ്റേര്‍ണോയുടെ ഉദ്ഘാടനം നടി ശോഭന നിര്‍വ്വഹിച്ചു. ആദ്യവില്‍പ്പന പി വി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ബെല്‍ജിയം കട്ട് വജ്രാഭരണങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ ഏകഷോറൂമാണ് ഇതെന്ന് സണ്ണി ഡയമണ്ട്‌സ് ഗ്രൂപ്പ് അറിയിച്ചു.

വജ്രം, സ്വര്‍ണം, പ്ലാറ്റിനം, വൈറ്റ്‌ഗോള്‍ഡ് തുടങ്ങിയവയുടെ വൈവിധ്യശേഖരം മാവൂര്‍ റോഡിലെ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. പ്ലാറ്റിനം ആഭരണങ്ങളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനായി പി.റ്റി 950, ക്വാളിറ്റി ഉറപ്പുവരുത്തുന്ന കാര്‍ഡും ഒരുക്കിയിട്ടുണ്ട്.