എഡിറ്റര്‍
എഡിറ്റര്‍
സുനിതാ വില്യംസ് വീണ്ടും ബഹിരാകാശയാത്രക്ക് ഒരുങ്ങുന്നു
എഡിറ്റര്‍
Saturday 23rd June 2012 5:02pm

വാഷിംഗടണ്‍ : വീണ്ടുമൊരു ബഹിരാകാശയാത്രക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.

നാസയുടെ ബഹിരാകാശ പേടകമായ സോയൂസില്‍ കസാഖിസ്ഥാനിലെ ബൈകനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നും ജുലൈ 4 നാണ് സുനിത യാത്ര പുറപ്പെടുന്നത്.

റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനിലെ അകിഹികോ ഹോഷിതെ എന്നിവര്‍ക്കൊപ്പമാണ് സുനിതയുടെ ബഹിരാകാശയാത്ര. ബഹിരാകാശത്ത് എക്‌സ്‌പെഡിഷന്‍ 33 ന്റെ കമാന്‍ഡറാണ് സുനിത.

ഇന്ത്യന്‍ ബഹിരാകാശ യാത്രികയായിരുന്ന കല്‍പ്പന ചൗളയ്ക്ക് ശേഷം നാസ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍വംശജയാണ് സുനിത വില്യംസ്. ഗുജറാത്ത് വംശജനാണ് സുനിതയുടെ പിതാവ്.

1987 യു.എസ്. നാവല്‍ അക്കാദമിയില്‍ നിന്നും 1995 ല്‍ ബിരുദം നേടിയ സുനിത ഫ്‌ളോറിഡാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവുമെടുത്തു. തുടര്‍ന്ന് 1998 ല്‍ നാസയില്‍ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നേവീ ഓഫീസറായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006 ഡിസംബര്‍ 9 മുതല്‍ 2007 ജൂണ്‍ 22 വരെ 195 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ് ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡ് സുനിത കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കൂടുതല്‍ തവണ ബഹിരാകാശത്ത് നടന്ന റെക്കോര്‍ഡും(4 മണിക്കൂര്‍ ), ബഹിരാകാശത്ത് കൂടുതല്‍ സമയം ചിലവഴിച്ചുവെന്ന(29 മണിക്കൂര്‍ 17 മിനുട്ട്) റെക്കോര്‍ഡും സുനിതയുടെ പേരിലാണ്.

Advertisement