എഡിറ്റര്‍
എഡിറ്റര്‍
ബഹിരാകാശത്ത് സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സുനിത വില്യംസ്
എഡിറ്റര്‍
Friday 2nd November 2012 11:24am

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് ബഹിരാകാശ നടത്തത്തില്‍ വീണ്ടും റെക്കോഡിട്ടു. സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെയാണ് സുനിത തിരുത്തിക്കുറിച്ചത്.

ഏറ്റവും കൂടുതല്‍ സമയവും ഏറ്റവുമധികം സമയവും ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോഡാണ് സുനിതാ വില്യംസിനുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശസ്റ്റേഷന്റെ കമാന്‍ഡര്‍കൂടിയായ സുനിതയുടെ ഏഴാമത്തെ ബഹിരാകാശ നടത്തമാണിത്.

Ads By Google

മുമ്പ്  ആറ് തവണയായി സുനിത ബഹിരാകാശ നടത്തത്തിലൂടെ 44 മണിക്കൂറിന്റെ റിക്കോര്‍ഡാണ് സൃഷ്ടിച്ചിരുന്നത്. വൈദ്യുതി സംവിധാനത്തിലുള്ള ഉപകരണം ഘടിപ്പിക്കാനാണ് കഴിഞ്ഞ തവണ സുനിത ബഹിരാകാശ താവളത്തിനു പുറത്തിറങ്ങിയത്.

എന്നാല്‍ ബഹിരാകാശ സ്റ്റേഷന്റെ അമോണിയ ശീതീകരണിയുടെ ചോര്‍ച്ച കണ്ടെത്തി കേടുപാട് നീക്കുന്നതിന്റെ ഭാഗമായാണ് സുനിതയും ഫ്‌ളൈറ്റ് എന്‍ജിനീയര്‍ അകി ഹൊഷിഡെയും ബഹിരാകാശ താവളത്തിന് പുറത്ത് ഇത്തവണയിറങ്ങിയത്.

2006ല്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ആറ് മാസം താമസിച്ച് റിക്കോര്‍ഡിട്ട സുനിത ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റിക്കോര്‍ഡിന് ഉടമയാണ്.

1998 ലാണ് ബഹിരാകാശ ദൗത്യത്തിനായി നാസ സുനിതാ വില്യംസിനെ തിരഞ്ഞെടുക്കുന്നത്.

Advertisement