എഡിറ്റര്‍
എഡിറ്റര്‍
ബോഡി ബില്‍ഡിങ് കമ്പം ആരംഭിച്ചത് തന്നെയും അക്ഷയ് കുമാറിനെയും സല്‍മാന്‍ ഖാനെയും കണ്ട്: സുനില്‍ ഷെട്ടി
എഡിറ്റര്‍
Saturday 30th November 2013 2:30am

sunil-shetti.

ആക്ഷന്‍ സിനിമകളിലൂടെ ബോളിവുഡിന്റെ സൂപ്പര്‍ ഹീറോ ആയി മാറിയ സുനില്‍ ഷെട്ടി ബോളിവുഡിലെ മസില്‍ കമ്പത്തെ കുറിച്ച് പറയുന്നു.

ബോഡി ബില്‍ഡിങ്ങിന് ചെറുപ്പക്കാര്‍ക്ക് താത്പര്യം വന്നത് തന്നെയും അക്ഷയ് കുമാറിനേയും സല്‍മാന്‍ ഖാനെയും കണ്ടിട്ടാണെന്ന് സുനില്‍ ഷെട്ടി പറയുന്നു.

ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറിയെന്നും ബോളിവുഡിന്റെ മസില്‍മാന്‍ പറയുന്നു. ടെക്‌നോളജിയുടെ അതിപ്രസരമാണ് ഇപ്പോഴുള്ളതെന്നാണ് സുനിലിന്റെ അഭിപ്രായം.

മുമ്പ് സിനിമകളില്‍ നല്ല ആക്ഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. എന്ത് കഷ്ടം സഹിച്ചും അത് അഭിനയിച്ച് ഫലിപ്പിച്ചിരുന്നു. അപകടങ്ങള്‍ പറ്റിയാല്‍ പോലും പിന്‍തിരിയുമായിരുന്നില്ല. ഇന്ന് ആ സ്ഥിതിയൊക്കെ മാറി- സുനില്‍ പറയുന്നു.

ബോളിവുഡിന്റെ പുതിയ തലമുറയില്‍ രണ്‍ബീറും രണ്‍വീറും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന താരങ്ങളാണ്. രണ്ട് നടന്മാരും വളരെ എനര്‍ജെറ്റിക്കാണ്. നല്ല സിനിമകളാണ് അവര്‍ പ്രേക്ഷകര്‍ക്ക് നല്‍കാറുമെന്നും സുനില്‍ പറഞ്ഞു.

Advertisement