എഡിറ്റര്‍
എഡിറ്റര്‍
സ്വത്വവാദത്തിന്റേത് മൂലധനത്തിന് അനുകൂലമായ സാംസ്‌ക്കാരികയുക്തി: സുനില്‍ പി ഇളയിടം
എഡിറ്റര്‍
Tuesday 19th November 2013 8:45am

sunil-p-ilayidam

ബാംഗ്ലൂര്‍: സ്വത്വരാഷ്ട്രീയം മൂലധനാധിനിവേശത്തിന് അനുകൂലമായ സാംസ്‌ക്കാരികയുക്തിയെ നിര്‍മ്മിച്ചെടുക്കുകയാണെന്നും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളെ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കാഴ്ചവട്ടങ്ങളുടെ നവീകരണത്തിലൂടെ അഭിസംബോധന ചെയ്യുകയാണ് ഇന്നിന്റെ ആവശ്യമെന്നും പ്രമുഖ ഇടതുപക്ഷചിന്തകന്‍ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു.

ബാംഗ്ലൂര്‍ ബോധന സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ സ്വത്വവാദവും വര്‍ഗ്ഗവീക്ഷണവും വര്‍ത്തമാനസമൂഹത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വത്വമെന്നത് ഒരു വ്യക്തിയോ സാമൂഹികവിഭാഗമോ എല്ലാ സന്ദര്‍ഭത്തിലും തങ്ങള്‍ക്കുണ്ടെന്ന് കരുതുന്ന ഭാവനാത്മകമായ ഏകതയാണ്.

സ്വത്വവാദത്തില്‍ ഒരാള്‍ അയാളുടെ വിവിധങ്ങളായ തനിമകളുടെ ഏതെങ്കിലും ഒരു അടരിനെ മറ്റുള്ളവയ്ക്കുമുകളില്‍ പ്രതിഷ്ഠിക്കുകയും അതിലേക്ക് സ്വയം തമ്മയീഭവിക്കുയാണ്.

ചരിത്രനിരപേക്ഷമാണ് ഇതിന്റെ യുക്തി. മൂലധനാധിപത്യം ഇതിന്റെ പ്രശ്‌നതലമായി അവതരിപ്പിക്കപ്പെടുന്നില്ല. സാമ്രാജ്യത്വം അതിനാല്‍ ഇവയെ ഫണ്ടിങ്ങിലൂടെയും മറ്റും പ്രോത്സാഹിപ്പിക്കുകയാണ്.

ശിഥിലമായ ചെറുരൂപങ്ങളെ ഉയര്‍ത്തിക്കാടുന്ന ഉത്തരാധുനിക കാഴ്ചപ്പാടുകള്‍ സമഗ്രതായുക്തിയുടെ മരമം ആഘോഷിക്കുമ്പോഴും ചൂഷണമെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

മുതലാളിത്തത്തെ ആധുനികതിയല്‍ നിന്ന് വേര്‍പെടുത്തി വിമര്‍ശിക്കുന്ന പരിമിതി മുന്‍കാല ഇടതുപക്ഷനുണ്ടായിരുന്നു.

പുതിയ സാഹചര്യത്തില്‍ മൂലധനാധിനിവേശത്തിന്റെ ഇരകളാക്കപ്പെടുന്ന വിവിധ സാമൂഹ്യവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് വര്‍ഗ്ഗരാഷ്ട്രീയം മുന്നോട്ടുപോകേണ്ടത്. സുനില്‍  പി ഇളയിടം വിശദമാക്കി.

സെമിനാറില്‍ സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു

Advertisement