എഡിറ്റര്‍
എഡിറ്റര്‍
നടപടി വേണ്ടത് ഇരകള്‍ക്കെതിരെയല്ല; കൊലയാളികള്‍ക്കെതിരെയാണ്; രാധിക വെമുലയുടെയും നജീബിന്റെ ഉമ്മയുടെയും കൂട്ടത്തിലേക്ക് ഒരമ്മയെ കൂടി തള്ളിവിടരുത്: സുനില്‍ പി ഇളയിടം
എഡിറ്റര്‍
Thursday 6th April 2017 8:13am

 

തിരുവനന്തപുരം: നടപടി വേണ്ടത് ഇരകള്‍ക്കെതിരെയല്ല കൊലയാളികള്‍ക്കെതിരെയാണെന്ന് ഇടത് ചിന്തകന്‍ സുനില്‍ പി ഇളയിടം.ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിലാണ് സുനില്‍ ഇരകള്‍ക്കൊപ്പമാണ് നാം നില്‍കേണ്ടതെന്ന് അഭിപ്രായപ്പെട്ടത്.


Also read ‘വക്രിച്ച ബുര്‍ജ് ഖലീഫയ്ക്ക് സ്വാഗതം, പക്ഷെ ഒരു നിബന്ധനയുണ്ട്… ‘; ഇശാന്ത് ശര്‍മ്മയെ സ്വാഗതം ചെയ്ത് സെവാഗിന്റെ ട്രോള്‍; മറുപടി പറയാന്‍ വന്ന് വെട്ടിലായി ഇശാന്ത്


സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ കൂട്ടായ്മ രൂപപ്പെടുത്തേണ്ട അവസരമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ ഫലപ്രദമായ രീതിയില്‍ അതുണ്ടായില്ലെന്നും സുനില്‍ പറഞ്ഞു. ‘സ്വാശ്രയ വിദ്യാഭ്യാസം എന്ന അത്യാചാരത്തിനും കൊള്ളയ്ക്കും എതിരായ സാമൂഹ്യ ജാഗ്രതയും രാഷ്ട്രീയ പ്രതിരോധവും ഉയര്‍ത്തിക്കൊണ്ടുവരേണ്ട നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു ജിഷ്ണുവിന്റെ മരണം. കര്‍ക്കശമായ നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയ കച്ചവടത്തെ നിയന്ത്രിച്ച് നമ്മുടെ പൊതുവിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും രക്ഷിക്കാനുള്ള അവസരമായിരുന്നു അത്. ഫലപ്രദമായ നിലയില്‍ അതുണ്ടായില്ല.’ അദേഹം പറയുന്നു.

ഇരകള്‍ക്കെതിരെയല്ല കൊലയാളികള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് പറഞ്ഞ അദേഹം മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ അമ്മയെയാണ് ഇവിടെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. രാധിക വെമുലയുടെയും നജീബിന്റെ ഉമ്മയുടെയും കൂട്ടത്തിലേക്ക് കേരളത്തിലെ ഒരമ്മ യെകൂടി നാം തള്ളിവിടരുതെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

‘സ്വാശ്രയ വിദ്യാഭ്യാസം എന്ന അത്യാചാരത്തിനും കൊള്ളയ്ക്കും എതിരായ സാമൂഹ്യ ജാഗ്രതയും രാഷ്ട്രീയ പ്രതിരോധവും ഉയര്‍ത്തിക്കൊണ്ടുവരേണ്ട നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു ജിഷ്ണുവിന്റെ മരണം. കര്‍ക്കശമായ നിയമനിര്‍മ്മാണത്തിലൂടെ സ്വാശ്രയ കച്ചവടത്തെ നിയന്ത്രിച്ച് നമ്മുടെ പൊതുവിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും രക്ഷിക്കാനുള്ള അവസരമായിരുന്നു അത്. ഫലപ്രദമായ നിലയില്‍ അതുണ്ടായില്ല . എന്നു മാത്രമല്ല ജിഷ്ണുവിന്റെ കൊലയാളികള്‍ ഇത്രയും ദിവസങ്ങള്‍ക്കു ശേഷവും അറസ്റ്റ് ചെയ്യപ്പെടാത്ത സ്ഥിതി തുടരുകയും ചെയ്യുന്നു. അതിനു പകരം മകന്റെ കൊലയാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിലെത്തിക്കണം എന്നാവശ്യപ്പെട്ട ജിഷ്ണുവിന്റെ അമ്മ അറസ്റ്റിലാവുകയും ചെയ്തു. ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്.ഈ പ്രശ്നത്തോടുള്ള സമീപനം ഒരു നിലയ്ക്കും ഇങ്ങനെ ആയിക്കൂടാത്തതാണ്. നടപടി വേണ്ടത് ഇരകള്‍ക്കെതിെരയല്ല; കൊലയാളികള്‍ക്കെതിരെയാണ്. രാധിക വെമുലയുടെയും നജീബിന്റെ ഉമ്മയുടെയും കൂട്ടത്തിലേക്ക് കേരളത്തിലെ ഒരമ്മയെ കൂടി നാം തള്ളിവിടരുത്’

Advertisement