രാജ്‌കോട്ട്: ഐ.പി.എല്‍ പത്താം സീസണില്‍ വീണ്ടും സുനില്‍ നരെയ്ന്‍ മാജിക്. ബോളു കൊണ്ട് വിസ്മയം തീര്‍ക്കുന്ന വെസ്റ്റ്ഇന്‍ഡീസ് താരത്തിന്റെ മികച്ച ബാറ്റിങ്ങ് പ്രകടനത്തിനാണ് ഇന്നത്തെ മത്സരവും സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ലയണ്‍സിനെതിരെ മത്സരത്തിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായ് ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് താരം ഇന്നിറങ്ങിയത്.


Also read ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ട നേപ്പാളി യുവാവിന് ഫേസ്ബുക്കില്‍ മലയാളികളുടെ വക പൊങ്കാല 


17 പന്തുകളില്‍ 42 റണ്‍സുമായ് മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌നയാണ് ഒടുവില്‍ പുറത്താക്കിയത്. സ്‌കോര്‍ ബോര്‍ഡ് 45 എത്തി നില്‍ക്കേയായിരുന്നു താരത്തിന്റെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. അതില്‍ 42 റണ്‍സും നരെയ്‌ന്റെ വകയായിരുന്നു.

9 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്. സുരേഷ് റെയ്‌നയുടെ പന്തില്‍ സിക്‌സിന് ശ്രമിച്ചാണ് താരം പുറത്തായത്.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കൊല്‍ക്കത്ത 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 ണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായ് നായകന്‍ ഗൗതം ഗംഭീറും 32 റണ്‍സുമായ് റോബിന്‍ ഉത്തപ്പയുമാണ് ക്രീസില്‍.