എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദുത്വ തീവ്രവാദ കേസുകളില്‍ മാപ്പ് സാക്ഷിയാകുമെന്ന ഭയം കൊലപാതകത്തിലേക്ക് നയിച്ചു: സുനില്‍ ജോഷി വധക്കേസില്‍ സാധ്വി പ്രഗ്യാസിംഗ് ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാര്‍
എഡിറ്റര്‍
Wednesday 1st February 2017 10:39pm

pragyasing

 

ഇന്‍ഡോര്‍: ആര്‍.എസ്.എസ്. പ്രചാരകനായിരുന്ന സുനില്‍ ജോഷി വധക്കേസില്‍ വിവാദ സന്യാസി പ്രഗ്യാസിംഗ് ഠാക്കൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കുറ്റക്കാരെന്ന് കോടതി. മധ്യപ്രദേശ മാള്‍വ ദേവാസ് കോടതി ജഡ്ജി രജീന്ദ്ര കുമാറാണ് സാധ്വി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചത്.

സംഘപരിവാര്‍ പ്രവര്‍ത്തകനായിരിക്കേ നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി അക്രമസംഭവങ്ങളില്‍ മാപ്പ് സാക്ഷിയാകുമെന്ന ഭയത്തെ തുടര്‍ന്നായിരുന്നു പ്രതികള്‍ 2007 ഡിസംബറില്‍ ജോഷിയെ കൊലപ്പെടുത്തിയത്.


Also read അഹമ്മദ് സാഹിബ് പാര്‍ലമെന്റില്‍ വച്ച് തന്നെ മരിച്ചിരുന്നു: വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകന്‍ 


സംഝോതാ സ്‌ഫോടനത്തിന്റെയും അജ്മീര്‍ സ്‌ഫോടനത്തിന്റെയും ഗൂഢാലോചന ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സുനില്‍ ജോഷി ദേവദാസ് ടൗണില്‍ ഒളിവില്‍ കഴിയവെയായിരുന്നു വെടിയേറ്റ് മരിച്ചത്.

2007ലെ സംഝോതാ എക്സ്പ്രസ് സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോഷി പ്രതിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായിരുന്ന സുനില്‍ ജോഷി ഹിന്ദുത്വ തീവ്രവാദ കേസുകളിലെ മുഖ്യ കണ്ണിയായിരുന്നു. 2011ല്‍ എന്‍.ഐ.എ ഏറ്റെടുത്ത കേസുകളില്‍ മോദി സര്‍ക്കാരിനു കീഴില്‍ മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് എന്‍.ഐ.എയുടെ മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ ജോഷിക്കേസ് മധ്യപ്രദേശ് പൊലീസ് വീണ്ടും അന്വേഷിക്കുകയാണുണ്ടായത്.


Dont miss ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം: വാചക കസര്‍ത്ത് മാത്രമെന്നു രാഹുല്‍, ഉപയോഗ ശൂന്യവും ക്രൂരവുമായ പ്രഖ്യാപനങ്ങളെന്ന് മമത 


എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 35 സാക്ഷികളെയാണ് കേസില്‍ കോടതി വിസ്തരിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രഗ്യാസിംഗ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ ആയുര്‍വേദ ചികിത്സയിലാണിപ്പോള്‍.

Advertisement