Administrator
Administrator
ബി.സി.സി.ഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: ഗാവസ്‌കര്‍
Administrator
Wednesday 14th December 2011 11:09am

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിമായി മീഡിയ പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ പ്രതിഫലമായി നല്‍കണമെന്ന നിര്‍ദേശം ബി.സി.സി.ഐ അവഗണിച്ചതിനെതിരെ സുനില്‍ ഗവാസ്‌കര്‍. ദല്‍ഹിയില്‍ നടന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പണം നല്‍കേണ്ടെന്ന തീരുമാനമെടുത്തത്.

‘ എന്റെ ആവശ്യം ബി.സി.സി.ഐ പാടേ അവഗണിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വായിച്ച് ഞാന്‍ ഞെട്ടി. ബി.സി.സി.ഐയില്‍ എനിക്കുണ്ടായിരുന്നു വിശ്വാസം നഷ്ടമായി’ ഗാവസ്‌കര്‍ പറഞ്ഞു.

തനിക്ക് പണം നല്‍കുമെന്ന് ശരത് പവാര്‍ ഉറപ്പുനല്‍കിയിരുന്നതായി ഗാവസ്‌കര്‍ പറഞ്ഞു. ‘ എനിക്ക് പണം നല്‍കുമെന്ന് ശരത് പവാറും, അരുണ്‍ ജെയ്റ്റ്‌ലിയും ഫോണിലൂടെ ഉറപ്പുനല്‍കിയിരുന്നു. 2007ലെ ഐ.പി.എല്‍ കോണ്‍ട്രാക്ടിനുവേണ്ടി 4 കോടി രൂപ മോഡിയും ശരത് പവാറും എനിക്ക് വാഗ്ദാനം ചെയ്തിരുന്നു.’ ഗാവസ്‌കര്‍ വ്യക്തമാക്കി.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവെച്ച സംഭവത്തിലും ഗവാസ്‌കര്‍ ബി.സി.സി.ഐയെ കുറ്റപ്പെടുത്തി.

Malayalam news

Kerala news in English

Advertisement