Categories

കൊച്ചി ഐ പി എല്‍ ടീമുമായി സഹകരിക്കാന്‍ ആഗ്രഹം: ഗാവസ്‌കര്‍

മുംബൈ: ഐ പി എല്‍ നാലാം സീസണിലേക്ക് യോഗ്യത നേടിയ കൊച്ചി ഐ പി എല്‍ ടീമിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ടെന്ന് ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ മാത്രമേ ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളൂവെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

കൊച്ചി ടീമിന്റെ മുഖ്യഓഹരി ഉടമകളായ റെന്‍ഡ്യൂവസ് സ്‌പോര്‍ട്‌സ് വേള്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് ഗാവസ്‌ക്കര്‍. കൊച്ചിക്ക് ഐ പി എല്‍ ടീം ലഭിക്കാന്‍ മുഖ്യപങ്കുവഹിച്ചത് ഗാവസ്‌കറായിരുന്നുവെന്ന് റെന്‍ഡ്യൂവസിന്റെ ഉടമകളായ ഗെയ്‌ക്കെവാദ് വ്യക്തമാക്കിയിരുന്നു. അതിനിടെ കമ്പനിയുടെ ഓഹരി കുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഗെയ്‌ക്കെവാദ് കുടുംബാംഗങ്ങള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.