‘കൊച്ചി ടീമിന്റെ ഓഹരി ഉടമകളായ റെന്‍ഡ്യൂവൂ സ്‌പോര്‍ട്ട് വേള്‍ഡുമായും ഗെയ്‌ക്കെവാദ് കുടുംബവുമായും എനിക്ക് നല്ല ബന്ധമാണുള്ളത്. ഐ പി എല്‍ ഫ്രാഞ്ചൈസിയെക്കുറിച്ച് അറിയാനാണ് അവര്‍ എന്നെ സമീപിച്ചത്. ഐ പി എല്‍ ഭരണസമിതിയിലെ എല്ലാ മെമ്പര്‍മാരെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. താന്‍ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചകളെല്ലാം സുതാര്യമായിരുന്നു.’

‘ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുമായി ചര്‍ച്ചനടത്തി എന്നത് ചട്ടലംഘനമാണെന്ന് ഞാന്‍ കരുതുന്നില്ല. കൊച്ചി ഐ പി എല്‍ ടീമുമായി ഒരുകരാറിലും ഏര്‍പ്പെട്ടിട്ടില്ല. ഐ പി എല്‍ ഭരണസമിതിയില്‍ അംഗമായ ഓരാള്‍ക്ക് ടീമുകളുടെ ഭാഗമാകാന്‍ കഴിയില്ല. കൊച്ചി ടീമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍തന്നെ അവസാനിച്ചിട്ടില്ല. പിന്നെയെങ്ങനെയാണ് ഞാന്‍ കരാറുണ്ടാക്കി എന്നുപറയുന്നത്?

‘ഞാന്‍ ഭരണസമിതി വിട്ടതിനും കൊച്ചി ഐ പി എല്ലിനും തമ്മില്‍ ഒരുബന്ധവുമില്ല. ചിരായു അമീനും ശ്രീനിവാസനും ഏതാനും കണ്‍സോഷ്യവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ അവരെല്ലാം മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടുണ്ടാകും.ഐ പി എല്ലുമായി ബന്ധപ്പെട്ട കാര്യത്തില്‍ പൂര്‍ണസുതാര്യത ഉറപ്പുവരുത്തണമെന്നാണ് എന്റെ അഭിപ്രായം.’

‘ഐ പി എല്‍ ഭരണസമിതി അടിമുടി പരിഷ്‌ക്കരിക്കണമെന്ന നേരത്തേ തീരുമാനിച്ചിരുന്നു. സമിതിയില്‍ രണ്ടു ക്രിക്കറ്റര്‍മാര്‍ മാത്രംമതി എന്നും തീരുമാനിച്ചു. ഈ അഭിപ്രായം താന്‍ മാനിക്കുകയായിരുന്നു. അല്ലാതെ എന്നെ പുറത്താക്കിയതല്ല.’

‘ ഐ പി എല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് ഇതുവരെ പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം ബോര്‍ഡിനെ അറിയിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ പണത്തിനുവേണ്ടി വാശിപിടിച്ചിട്ടില്ല. ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നതുതന്നെ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലമാണ്’