എഡിറ്റര്‍
എഡിറ്റര്‍
രോഹിത ശര്‍മ്മ ജാഗ്രതയുള്ള കളിക്കാരനെന്ന് സുനില്‍ ഗവാസ്‌ക്കര്‍
എഡിറ്റര്‍
Thursday 24th January 2013 12:07pm

ന്യൂദല്‍ഹി : രോഹിത് ശര്‍മ്മ ജാഗ്രതയുള്ള മികച്ച കളിക്കാരനെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍. ഇന്നലെ മൊഹാലിയില്‍ നടന്ന കളിയില്‍ രോഹിത് ശര്‍മ്മയുടെ  83 റണ്‍സ് മികച്ച പ്രകടനമാണെന്ന്  ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

Ads By Google

ബാറ്റ്‌സ് മാന്‍ എന്ന നിലയില്‍ അദ്ദേഹം വലിയ പ്രതിഭാശാലി യാണെന്നും ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു. ഇന്നലെ മൊഹാലിയില്‍ 257 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രോഹിത്  തുടക്കം തന്നെ  മികച്ച പിന്തുണ  നല്‍കി.

ഈ പ്രകടനം ഇനിയും മെച്ചപ്പെടുത്തിയാല്‍ നല്ല ഒരു ഓള്‍റൗണ്ടറാകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗാവസ്‌ക്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ഇനിയും നല്ല അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്നലെ  ന്യൂദല്‍ഹിയില്‍ ഒരു സ്വകാര്യചാനലിനോട് സംസാരിക്കുകയായിരുന്നു ഗവാസ്‌ക്കാര്‍.

ടിം ബ്രസ്‌നന്‍ന്റെ പന്ത് ബൗണ്ടറി കടത്താന്‍ രോഹിത് ശ്രമിച്ചപ്പോള്‍ ബാറ്റിന്റെ അറ്റത്ത്് തട്ടി പീറ്റേഴ്‌സണ്‍ അത് പിടിക്കാന്‍ നോക്കിയ ശ്രമവും പരാജയപ്പെട്ടു. 12 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന് അപ്പോള്‍ ഉണ്ടായിരുന്നത്. ഇന്നലെ ഏകദിനത്തില്‍ രോഹിത് 2000 റണ്‍സ് തികച്ചുവെന്നെതും  ശ്രദ്ധേയമാണ്.

ഇന്ത്യക്ക് മികച്ച ഒരു തുടക്കകാരനെ  ഞാന്‍ രോഹിത്തിലൂടെ കാണുന്നുണ്ടെന്ന് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂട്ടി ചേര്‍ത്തു. ഇനി സ്ഥിരമായി രോഹിത്തിന് ടീം ഇന്ത്യയില്‍ അര്‍ഹിക്കുന്ന് സ്ഥാനം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രോഹിത്തിന്റെ വയസ്സിനേക്കാള്‍ പക്വത അദ്ദേഹത്തിന്റെ കളിയില്‍ കാണുന്നുണ്ട്. കഴിഞ്ഞ എല്ലാ ഏകദിനത്തിലും ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. ബാറ്റിംഗിലും ബോളിങ്ങിലും ഒരു പോലെ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യയുടെതെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

ഇന്നലെ മൊഹാലി ഏകദിനത്തില്‍ 93 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്‌സറുമായി  83 റണ്‍സ് എടുത്ത രോഹിത് ഒടുവില്‍ അമ്പയറുടെ പിഴവില്‍ പുറത്താകുകയായിരുന്നു.

Advertisement