എഡിറ്റര്‍
എഡിറ്റര്‍
ഛേത്രി; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍
എഡിറ്റര്‍
Tuesday 19th November 2013 11:43pm

sunilchetri

നേപ്പാള്‍: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന ബഹുമതി ഇനി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് സ്വന്തം.

നേപ്പാളിനെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിലാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്. കളിയുടെ 21-ാം മിനിറ്റിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡ് കുറിച്ച ഗോള്‍ നേടിയത്.

ഛേത്രിയുടെ റെക്കോര്‍ഡ് നേട്ടത്തോടൊപ്പം മത്സരത്തില്‍ ജയിക്കാനും ഇന്ത്യക്കായി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.  ക്ലിഫോര്‍ഡ് മിരാന്‍ഡയാണ് (49-ാം മിനിട്ട് )ഇന്ത്യക്കായി രണ്ടാം ഗോള്‍ നേടിയത്.

ഗോള്‍ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയുടെ റെക്കോര്‍ഡാണ് ഛേത്രി തകര്‍ത്തത്. നേപ്പാളിനെതിരെ നേടിയത് രാജ്യത്തിനായുള്ള ഛേത്രിയുടെ നാല്‍പ്പത്തിമൂന്നാമത്തെ ഗോളായിരുന്നു. ബൂട്ടിയ 42 ഗോളുകള്‍ക്ക് ഉടമയാണ്.

നേപ്പാളിലെ കാഞ്ചന്‍ജംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ ബൂട്ടിയയുമെത്തിയിരുന്നു. മത്സരശേഷം ഗ്രൗണ്ടിലേക്കിറങ്ങി വന്ന ബൂട്ടിയ തന്റെ റെക്കോര്‍ഡ് തകര്‍ത്ത ഛേത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

Advertisement