Administrator
Administrator
മാഞ്ചസ്റ്ററിനെതിരേ ഛേത്രി കളിച്ചു, 21 മിനുറ്റ്
Administrator
Tuesday 27th July 2010 3:40pm

ന്യൂദല്‍ഹി: സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി സുനില്‍ ഛേത്രി യൂറോപ്യന്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേതിരേ കളിച്ചു. അവസാനപകുതിയുടെ 21 മിനുറ്റാണ് ഛേത്രി തന്റെ ടീമായ കന്‍സാസ്‌ സിറ്റി വിസാര്‍ഡിനായി കളിച്ചത്. മല്‍സരത്തില്‍ വിസാര്‍ഡ് ടീം മാഞ്ചസ്റ്ററിനെ 2-1 ന് അട്ടിമറിച്ചത് ഛേത്രിക്ക് ഇരട്ടിമധുരമായി.

കുറഞ്ഞസമയമേ ആരോഹെഡ് സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയതെങ്കിലും മികച്ച ചില ഷോട്ടുകള്‍ മാഞ്ചസ്റ്റര്‍ ഗോള്‍മുഖത്തേക്ക് തൊടുക്കാന്‍ ഛേത്രിക്ക് കഴിഞ്ഞു. വിസാര്‍ഡിനായി ഛേത്രി കളിച്ച രണ്ടാംമല്‍സരമായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കൊളറാഡോ റാപ്പിഡ്‌സിനെതിരെയായിരുന്നു ഛേത്രി തന്റെ ആദ്യമല്‍സരം കളിച്ചത്.

Advertisement