എഡിറ്റര്‍
എഡിറ്റര്‍
ക്വട്ടേഷന്‍ ആണോ എന്ന കാര്യം പിന്നീട് പറയാം; മാധ്യമങ്ങളോട് സുനി
എഡിറ്റര്‍
Saturday 25th February 2017 1:21pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി സുനിയടക്കം പ്രതികളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജുസ്‌ട്രേറ്റ് II കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.


Also read മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ വെല്ലു വിളിച്ച് ഏഴു വയസ്സുകാരന്‍; വീഡിയോ വൈറലാകുന്നു 


പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ എട്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. സുനിക്കായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അഡ്വ ഇ.സി പൗലോസ് തന്നെയാണ് കോടതിയില്‍ ഹാജരായത്.

നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പ്രതികളില്‍ നിന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടത് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

കോടതിയില്‍ നിന്ന് മടങ്ങവേ മാധ്യമങ്ങളോട് സംസാരിച്ച സുനി കേസിന്റെ ആവശ്യമില്ലാത്ത വാര്‍ത്തകള്‍ ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുകയാണെന്നു പറഞ്ഞു. സിനിമാ താരങ്ങളെയാണോ ബുദ്ധിമുട്ടിക്കുന്നതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സുനിയുടെ പ്രതികരണം. ക്വട്ടേഷന്‍ ആണോ എന്ന കാര്യം പിന്നീട് പറയാമെന്നും സുനി മാധ്യമങ്ങളോടായി പറഞ്ഞു.

Advertisement