എഡിറ്റര്‍
എഡിറ്റര്‍
സുനിയെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി: പ്രതികളുടെ ജാമ്യഹര്‍ജിയും മജിസ്‌ട്രേറ്റിനു മുമ്പില്‍
എഡിറ്റര്‍
Friday 24th February 2017 3:00pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൊലീസ് സുനിയെ ആലുവ മജിസ്ട്രേറ്റിന് മുമ്പാകെ ഹജരാക്കി. സുനിയ്ക്കൊപ്പം ഇന്നലെ പിടിയിലായ പ്രതി വിജീഷിനേയും ഹാജരാക്കി. ആലുവ മജിസ്ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചാണ് ഇരുവരേയും ഹാജരാക്കിയത്.

സുനിയെ പത്തുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും സുനിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

നടിയുടെ ഫോട്ടോകള്‍ എടുത്ത മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് സുനി ഇതുവരെ കൃത്യമായ വിവരം നല്‍കിയിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement