എഡിറ്റര്‍
എഡിറ്റര്‍
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെ? പൊലീസുകാരെ വട്ടംചുറ്റിച്ച് സുനിയുടെ മൊഴി
എഡിറ്റര്‍
Friday 24th February 2017 1:18pm

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തത് പൊലീസിനെ വലക്കുന്നു. മൊബൈല്‍ എവിടെയെന്നതു സംബന്ധിച്ച് സുനി പലതവണ മൊഴിമാറ്റിപ്പറഞ്ഞതാണ് പൊലീസിനെ വലക്കുന്നത്.

കഴിഞ്ഞദിവസം സുനി അന്വേഷണ സംഘത്തോടു പറഞ്ഞത് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയിലേക്കു വലിച്ചെറിഞ്ഞെന്നാണ്. ഇതനുസരിച്ച് ഏറണാകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയില്‍ പൊലീസ് ഇന്നലെ രാത്രി പരിശോധന നടത്തിയിരുന്നു. എന്നാല്‍ മൊബൈല്‍ കണ്ടെത്താനായില്ല.

ഫോണ്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞെന്ന മൊഴി സുനി പിന്നീട് മാറ്റി.


Also Read: സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു


അതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് ഐ.ജി പി. വിജയന്‍ പറഞ്ഞു. ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സുനിയെ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയത്. നടിയുമായി പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സുനിയെ മാത്രമാണ് തെളിവെടുപ്പിനു കൊണ്ടുപോയത്.

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് പണം തട്ടാനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് സുനി പറഞ്ഞു. അമ്പതു ലക്ഷം രൂപയാണ് ആവശ്യപ്പെടാന്‍ ഉദേശിച്ചിരുന്നത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ മാര്‍ട്ടിനോട് പറഞ്ഞിരുന്നതായും സുനി വെളിപ്പെടുത്തി.

ഇതിന് മുന്‍പ് അഞ്ചു നടിമാരുടെ നഗ്‌നത പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

Advertisement