കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ സുനി നടന്‍ ദിലീപിന്റെ സിനിമാ ലൊക്കേഷനിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദിലീപ് നായകനായ ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇരുവരും ഒരേസമയത്ത് എത്തിയതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.


Also read വെട്ടി മാറ്റിയ നിലയില്‍ രണ്ടാമത്തെ കൈയും ചാലിയം തീരത്തണഞ്ഞു; സംഭവത്തില്‍ ദുരൂഹതയേറുന്നു


നഗരത്തിലെ ഒരു പ്രധാന ക്ലബ്ബിലായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷന്‍ ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ അക്രമത്തിനിരയായ നടി സ്ഥിരം എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016 നവംബര്‍ 13 നാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ചിത്രങ്ങള്‍ കിട്ടിയത്.

ഇതുസംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുന്നത് തുടരുകയാണ്.