എഡിറ്റര്‍
എഡിറ്റര്‍
നടിക്കെതിരായ അക്രമണം; നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് സുനി
എഡിറ്റര്‍
Saturday 4th March 2017 7:26pm

 

കൊച്ചി: യുവ നടിയെ അക്രമിച്ച കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സുനി. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നുണ പരിശോധന ആവശ്യമാണെന്ന് പൊലീസ് ആവശ്യമുന്നയിച്ചപ്പോഴാണ് പരിശോധനയ്ക്ക് താന്‍ തയ്യാറല്ലെന്ന് സുനി കോടതിയെ അറിയിച്ചത്.


Also read ‘മദ്യപിച്ച് കാറിനുള്ളില്‍ നൃത്തം ചെയ്യുന്ന ഗുര്‍മെഹര്‍’; സംഘപരിവാര്‍ വിരുദ്ധ ക്യാമ്പെയ്‌ന്റെ പേരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ വീഡിയോ പ്രചരണവുമായി മോദി ഭക്തര്‍


തെളിവുകളെ സംബന്ധിച്ചും കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന പൊലീസിന്റെ ചോദ്യങ്ങള്‍ക്കും പ്രതി വ്യത്യസ്ത മൊഴികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നുണ പരിശോധന ആവശ്യമാണെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നുണ പരിശോധനയ്ക്ക് താന്‍ മാനസികമായും ശാരീരികമായും തയ്യാറല്ലെന്ന് സുനി കോടതിയില്‍ പറയുകയായിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നുണപരിശോധനയ്ക്ക് വിധേയനാകുന്നയാളുടെ സമ്മതം അത്യാവശ്യമാണെന്നിരിക്കേ പൊലീസിന് ഇനി നുണ പരിശോധനയിലൂടെ സുനിയുടെ മൊഴിയില്‍ വ്യക്തവരുത്താന്‍ സാധിക്കുകയില്ല. പൊലീസ് കസ്റ്റഡിയിലുള്ള സുനിയില്‍ നിന്നും ഇതുവരെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയാവുകയാണ്.

ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിയുടേയും വിജീഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നേരത്തെ നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയെന്ന് സുനി മൊഴി നല്‍കിയിരുന്നു.

Advertisement