എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാനും സണ്‍ഗ്ലാസ്
എഡിറ്റര്‍
Monday 18th November 2013 3:36pm

sunglass

സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ പിന്നെ സണ്‍ഗ്ലാസ് കൊണ്ടെന്താണ് പ്രയോജനം? ഉത്തരം സിമ്പിള്‍. സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാം.

അമേരിക്കയില്‍ താമസമാക്കിയ ഒരു ഇന്ത്യന്‍ ഡിസൈനര്‍ സണ്‍ഗ്ലാസിനെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള ഉപകരണമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സോളാര്‍ പാനലുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

റെയ്-ബാന്‍ ഷാമ ഷെയ്ഡ്‌സ് സയാലി കലുസ്‌കറിന്റെ സ്‌കൂള്‍ പ്രോജക്ടായിരുന്നു.

സണ്‍ഗ്ലാസിന്റെ ഇരു കാലുകളിലും ചെറിയ സോളാര്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇത് ധാരാളം മതിയാകും.

ഫ്രെയിമിലുറപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ വഴി പകല്‍ സമയത്തെ സൗരോര്‍ജം ശേഖരിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ ഫ്രെയിമുകള്‍ അഴിച്ചുമാറ്റി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാം.

കലുസ്‌കറിനൊപ്പം റമീരോ റാമിരെസ് എന്ന വിദ്യാര്‍ത്ഥിയും പ്രോജക്ടില്‍ പങ്കാളിയായിരുന്നു.

Advertisement