Categories

മെക്‌­സിക്കന്‍ സു­ന്ദരി മിസ് യൂണിവേഴ്‌­സ്

ലാസ് വേഗാസ്: 22 കാരിയായ മെക്‌­സി­ക്കന്‍ സുന്ദരി ജിമേനോ നവ­ര­റ്റേക്ക് 2010ലെ മിസ് യൂണിവേഴ്‌­സ് പട്ടം. മിസ് ജമൈക്ക യെണ്ടി ഫിലിപ്‌­സ് രണ്ടാം സ്ഥാനത്തും മിസ് ഓസ്‌­ട്രേലിയ ജെസിന്റ കാംബെല്‍ മൂന്നാം സ്ഥാനത്തുമെത്തി. ലാസ് വേഗാസില്‍ നടന്ന മത്സത്തില്‍ 83 സുന്ദരികളെ പിന്തള്ളിയാണ് ജിമേന ഒന്നാം സ്ഥാനത്തെത്തിയത്.

നിലവിലുള്ള മിസ് യൂണിവേഴ്‌­സ് സ്‌­റ്റെഫാനിയ ഫെര്‍നാണ്ടസ് ജിമേനയെ കിരീടമണിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ മത്സരാര്‍ത്ഥി യുയോഷി സെന്‍ഗുപ്ത ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം നേടാതെ പുറത്താ­യി. മിസ് യൂണിവേ­ഴ്‌­സ് മ­ത്സ­ര­ത്തി­ന്റെ നി­ബ­ന്ധ­ന­പ്ര­കാ­രം വിജയി ഒരു വര്‍ഷക്കാലം എയ്ഡ്‌­സ്, കാന്‍സര്‍ രോഗങ്ങള്‍ക്കെ­തി­രെ­യുള്ള പ്രവര്‍ത്തനങ്ങളുടെ അംബാസിഡറായി പ്രവര്‍ത്തിക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.