എഡിറ്റര്‍
എഡിറ്റര്‍
തരൂരും സുനന്ദയും തമ്മില്‍ വിമാനത്തില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് മനീഷ് തിവാരിയും സാക്ഷി
എഡിറ്റര്‍
Sunday 19th January 2014 10:35am

sunantha-new

ന്യൂദല്‍ഹി: കേന്ദ്രസഹമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌ക്കറും സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്നതിന് കൂടുതല്‍ തെളിവുകള്‍.

തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ഫെയ്‌സ്ബുക്കില്‍ സംയുക്തമായി കുറിപ്പ് ഇട്ട ദിവസം തരൂരും സുനന്ദയും തമ്മില്‍ വിമാനത്തില്‍ വച്ച് വന്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ തമ്മില്‍ ഏറെനേരം നീണ്ടുനിന്ന വാക്കേറ്റം ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരിനെ ചൊല്ലിയാണ് മുഴുവന്‍ യാത്രക്കാരും ശ്രദ്ധിക്കുംവിധം ഇരുവരും തര്‍ക്കിച്ചതെന്നാണ് സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് ലഭിച്ച വിവരം.

വിമാനത്തില്‍ നിന്നിറങ്ങിയശേഷവും ഇവര്‍ തര്‍ക്കം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിമാനമിറങ്ങിയ സുനന്ദ കരഞ്ഞുകൊണ്ടാണ് വാഷ്‌റൂമിലേയ്ക്ക് പോയത്. ഇതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

തരൂരും സുനന്ദയും തിരുവനന്തപുരത്ത് നിന്നും മനീഷ് തിവാരി മുംബൈയില്‍ നിന്നുമാണ് വിമാനത്തില്‍ കയറിയത്. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും തന്നെ മനീഷ് തിവാരി ഇടപെട്ടിരുന്നില്ല.

അതേസമയം സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഇന്നു ശശി തരൂറിന്റെ മൊഴി എടുക്കില്ല.

സുനന്ദ പുഷ്‌കറിന്റെ ചിതാഭസ്മവുമായി ശശി തരൂര്‍ ഹരിദ്വാറിലേക്ക് പോകാനിരിക്കുകയാ മൊഴിയെടുക്കേണ്ടെന്നു തീരുമാനിച്ചത്.

അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണം പെട്ടെന്നുള്ളതും അസ്വാഭാവികവുമായിരുന്നുവെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ. സുധീര്‍ കെ. ഗുപ്ത വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രഹസ്യരേഖയായി നാളെ സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ടിനു ലഭ്യമാക്കും.

Advertisement