എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയുടെ മരണ കാരണം മരുന്നുകളുടെ അമിതോപയോഗമാവാമെന്ന് ഡോക്ടര്‍
എഡിറ്റര്‍
Sunday 19th January 2014 8:25am

sunanda-pushkar

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍.

മരുന്നുകളുടെ അമിതോപയോഗമാവാം മരണ കാരണമെന്ന് സംശയിക്കുന്നതായി പോസ്‌ററ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍.

കൈയ്യില്‍ അടിയേറ്റ പാടുണ്ടെന്നും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശേഷമാണ് മരണം നടന്നതെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ മരണത്തിന് തലേ ദിവസം സുനന്ദയും തരൂരുമായി വഴക്ക് നടന്നെന്ന് തരൂരിന്റെ സഹായി.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. ദല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ചും വഴക്ക് നടന്നതായി റിപ്പോര്‍ട്ടുണ്ട്.

ശശി തരൂരില്‍ നിന്ന് മജിസ്‌ട്രേറ്റ് ഇന്ന് വീണ്ടും മൊഴിയെടുക്കും,

Advertisement