എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു: കിംസ് ആശുപത്രി അധികൃതര്‍
എഡിറ്റര്‍
Saturday 18th January 2014 12:08pm

sunanda

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂറിന്റെ ഭാര്യ ##സുനന്ദ പുഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നെന്ന് കിംസ് ആശുപത്രി അധികൃതര്‍.

കിംസ് ആശുപത്രിയില്‍ സുനന്ദ ചികിത്സയ്‌ക്കെത്തിയിരുന്നു. കഴിഞ്ഞ 12 നാണ് സുനന്ദയെ കിംസില്‍ പ്രവേശിപ്പിച്ചത്. 14 ന് ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ പരിശോധനകള്‍ നടത്തിയിരുന്നതായും സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നെന്നും കിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. മാരകമായ അസുഖങ്ങള്‍ സുനന്ദയ്ക്ക് ഉണ്ടായിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്ത് ഒരാഴ്ച്ചക്ക് ശേഷം പരിശോധനയ്‌ക്കെത്താന്‍ നിര്‍ദേശിച്ചിരുന്നു.

ആശുപത്രിയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. ആശുപത്രിയില്‍ മുഴുവന്‍ സമയവും സുനന്ദയ്‌ക്കൊപ്പം ശശി തരൂര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടംആരംഭിച്ചു. മൂന്നംഗ ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എടുക്കും. ദല്‍ഹിയിലാണ് സുനന്ദയുടെ സംസ്‌കാരം നടക്കുക.

ദല്‍ഹിയിലെ ലോധി റോഡിലെ ശ്മശാനത്തിലായിരിക്കും സംസ്‌കാരം നടക്കുക. സുനന്ദയുടെ ബന്ധുക്കള്‍ ഉച്ചയോടെ ആശുപത്രയില്‍ എത്തും. മകന്‍ ശിവ് മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement