എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകനെ അപമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: സുനന്ദ പുഷ്‌കര്‍
എഡിറ്റര്‍
Sunday 12th January 2014 6:32pm

tharoor-and-sunandha

ദുബയ്: കേന്ദ്ര മന്ത്രി ശശി തരൂരിനെ അഭിമുഖം ചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകനെ താന്‍ അപമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍.

ദുബയില്‍ വച്ചു നടന്ന ഒരു വിരുന്നിലാണ് ഖലീജ് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ തരൂരിനെ അഭിമുഖം തെയ്തത്.

എന്നാല്‍ അഭിമുഖത്തിനിടെ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഇടയ്ക്കു കയറി തരൂരിനോട് അഭിമുഖം നിര്‍ത്താറായില്ലേയെന്നും മാധ്യമപ്രവര്‍ത്തകനോട് മുഖത്ത് മദ്യമൊഴിയ്ക്കുമെന്ന് പറയുകയും ചെയ്തുവെന്നാണ് ആരോപണം.

എന്നാല്‍ താന്‍ അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും പത്രം വിറ്റഴിയ്ക്കപ്പെടാന്‍ വേണ്ടി ഉണ്ടാത്തിയ വാര്‍ത്തയാണിതെന്നും സുനന്ദ പ്രതികരിച്ചു.

ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ട്വിറ്ററിറിലൂടെയാണ് സുനന്ദ തന്റെ പ്രതികരണം അറിയിച്ചത്.

അതേ സമയം സുനന്ദ തങ്ങളുടെ റിപ്പോര്‍ട്ടറോട് അപമര്യാദയായി പെരുമാറിയതിന്റെ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് ഖലീജ് ടൈംസ് വ്യക്തമാക്കി.

Advertisement