എഡിറ്റര്‍
എഡിറ്റര്‍
തരൂരുമായുള്ളത് സന്തുഷ്ടജീവിതം;നിലപാട് തിരുത്തി സുനന്ദ
എഡിറ്റര്‍
Thursday 16th January 2014 11:35am

tharoor-and-sunandha

ന്യൂദല്‍ഹി: കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ##ശശി തരൂരുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിലപാട് തിരുത്തി ഭാര്യ സുനന്ദ പുഷ്‌കര്‍ രംഗത്തെത്തി.

ശശി തരൂരുമായുള്ളത് സന്തുഷ്ട കുടുംബജീവിതമാണെന്നും വിവാദങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും സുനന്ദ പറഞ്ഞു.

പാക് മാധ്യമപ്രവര്‍ത്തകയെ കൂട്ടുപിടിച്ച് ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനാണ് ശ്രമം. ട്വിറ്ററില്‍ ആരാധകരെ കൂട്ടാനുള്ള മാധ്യമങ്ങളുടെ ശ്രമമാണിതെന്നും സുനന്ദ കൂട്ടിച്ചേര്‍ത്തു

ശശി തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും താനാണ് തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെന്നും സുനന്ദ ഒരു ദേശീയ മാധ്യമത്തോട്  വെളിപ്പെടുത്തിയിരുന്നു.

വിവാദ വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും വിവാഹമോചിതരാവുകയാണെന്നും സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താന്‍ ഏറെ സഹിച്ചുവെന്നും സുനന്ദ പ്രതികരിച്ചിരുന്നു.

തരൂരിന്റെ ട്വിറ്ററില്‍ നിന്ന് കഴിഞ്ഞ ദിവസം പാക് മാധ്യമപ്രവര്‍ത്തകക്ക് ചില സന്ദേശങ്ങള്‍ പോയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു ഈ സംഭവത്തിന് ശശി തരൂര്‍ നല്‍കിയ വിശദീകരണം.

അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കുന്നതുവരെ ക്ഷമിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനുപുറകെയായിരുന്നു സുനന്ദ പുഷ്‌കറിന്റെ പ്രതികരണം.

Advertisement