എഡിറ്റര്‍
എഡിറ്റര്‍
സുനന്ദാ പുഷ്‌കറിന്റെ മരണം; റിപ്പബ്ലിക് ടിവിയുടെ ആരോപണങ്ങള്‍ക്കെതിരെ ശശി തരൂര്‍ രംഗത്ത്
എഡിറ്റര്‍
Tuesday 9th May 2017 8:18am

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ആരോപിച്ച അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. തെറ്റായ ആരോപണങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു.

ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്നതെന്ന് അവകാശപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളുമായാണ് ഇന്നലെ റിപ്പബ്ലിക് ടിവി രംഗത്തുവന്നത്.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാല്‍ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.


Also Read: ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ജിഹാദികളാകില്ലെന്നും അവരുടെ ഡി.എന്‍.എ. ഹിന്ദുക്കളുടേതായതാണ് ഇതിന് കാരണമെന്നും വി.എച്ച്.പി നേതാവ്


സുനന്ദപുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും, വിശ്വസ്തന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്‌കര്‍ കൊല്ലപ്പെട്ടത്.

Advertisement