എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Sunday 23rd March 2014 10:33am

sunanda-pushkar

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ദല്‍ഹിപോലീസിന് ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം തേടാനാണ് ദല്‍ഹി പോലീസിന്റെ നീക്കം.

അമിതമായി കഴിച്ച മരുന്നാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിലും ഈ സൂചനയുണ്ടായിരുന്നു.

മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്‌സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ പേഴ്‌സില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പതിനഞ്ചോളം ഗുളികകള്‍ കഴിച്ചതായാണ് സ്ട്രിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. അതിനെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സുനന്ദയുടെ മരണം പെട്ടന്നുള്ളതും അസ്വാഭാവികവുമായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ തലവന്‍ ഡോ.എം. സുധീര്‍ കെ. ഗുപ്ത വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജനുവരി 17 നാണ് ദല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശശി തരൂരിന് പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വിവാദമുണ്ടായതിന് ശേഷമാണ് സുനന്ദയുടെ മരണം നടക്കുന്നത്. എ.ഐ. സി.സി. സമ്മേളനം ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂര്‍ തന്നെയാണ് രാത്രിയോടെ പോലീസിനെ മരണവിവരമറിയിച്ചത്.

സുനന്ദയുടെ മരണത്തിന് പിന്നാലെ ഏറെ വിവാദങ്ങളുമുണ്ടായി.

Advertisement