എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ കേസെടുക്കാത്തതെന്തെന്ന് വി.എസ്
എഡിറ്റര്‍
Wednesday 19th March 2014 3:41pm

v.s-achuthanandan

തിരുവനന്തപുരം: സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കേസെടുക്കാത്തതെന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകം ഭാര്യ അസ്വാഭാവികമായി  മരണപ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്നാണ് നിയമം. സുനന്ദയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണമെന്ന് വ്യക്തമാക്കിയിട്ടും തരൂരിനെതിരെ കേസെടുക്കാത്തത് എന്തു കൊണ്ടാണെന്ന് വി.എസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഈ വിഷയത്തില്‍ എ.കെ ആന്റണി അടക്കമുള്ളവര്‍ പ്രതികരിക്കണമെന്നും വി.എസ് ആവശ്യപ്പെടുന്നുണ്ട്.

Advertisement